ആറ്റിങ്ങൽ: സൗദി അറേബ്യയിൽ നിന്നും വന്ന ആലംകോട് സ്വദേശി അമീറുദീനെ,
കെ എം സി സി ഭാരവാഹികളും പ്രവാസി കോൺഗ്രസിന്റെ ഭാരവാഹികളും ചേർന്ന് തിരുവനന്തപുരം എയർപോർട്ടിൽ സ്വീകരിച്ച് നിംസ് ആശുപത്രിയിലെത്തിച്ചു. കഴിഞ്ഞ എട്ട് മാസത്തോളം സൗദിഅറേബ്യയിൽ ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ ആയിരുന്നു ഇദ്ദേഹം.

ഹൃദയാഘാതത്തെ തുടർന്ന് കോമ സ്റ്റേജിൽ ആകുകയും വെന്റിലേറ്ററിൽ ആയിരുന്ന അമീറിനെ നാട്ടിൽ എത്തിക്കാൻ ആറ്റിങ്ങൽ എം പി അടൂർ പ്രകാശിന്റെ നിരന്തര ഇടപെടലുകൾ ഉണ്ടായിരുന്നു. കെ എം സി സി ആലംകോട് മുസ്ലിം പ്രവാസി കോൺഗ്രസ് സംസ്ഥാന കമ്മിറ്റി അംഗം എം എച്ച് അഷ്‌റഫ് ആലം കോട്, മുസ്ലിം ലീഗ് ജില്ലാ സംസ്ഥാന കമ്മിറ്റി ജനറൽ സെക്രട്ടറി ഭീമാ പള്ളി റഷീദ്, കെ എം സി സി ജില്ലാ പ്രസിഡന്റ് അമീൻ കളിയിക്കാവിള, കെ എം സി സി കൊല്ലം ജില്ലാ ഭാരവാഹി നൗഷാദ് കല്ലമ്പലം, ജലീൽ കല്ലമ്പലം, നിജാസ്, റസൂൽ ഷാ, എ എം നസീർ, നസീർ എച്ച് എസ് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു ആശുപത്രിയിൽ എത്തിച്ചത്. മുസ്ലിംലീഗ് നേതാവ് ആരീഷ് കരമന, കെ എം സി സി തിരുവനന്തപുരം ജില്ലാ ഭാരവാഹികളും കൊല്ലം ജില്ലാ ഭാരവാഹികളും പ്രവാസി കോൺഗ്രസ് അംഗങ്ങൾ, നാട്ടുകാർ ഇവരെല്ലാം എയർപോർട്ടിൽ സന്നിഹിതരായിരുന്നു


















