വയോധികയെ കൊലപ്പെടുത്തി കിണറ്റിലിട്ട കേസിലെ പ്രധാന പ്രതി അറസ്റ്റിൽ

Aug 9, 2022

seena

തിരുവനന്തപുരം: തിരുവനന്തപുരം കേശവദാസപുരത്ത് വയോധികയെ കൊലപ്പെടുത്തി കിണറ്റിലിട്ട കേസിലെ പ്രധാന പ്രതി ആദം അലി പിടിയില്‍. ചെന്നൈയിൽ നിന്നാണ് ആദമിനെ പൊലീസ് പിടി കൂടിയത്. പ്രതി കേരളം വിട്ടതായി പൊലീസ് നേരത്തേ അറിയിച്ചിരുന്നു. ആദം അലി ഒറ്റക്കാണ് കൊല നടത്തിയതെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. മൃതദേഹം പ്രതി കിണറ്റിലിടുന്ന സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസിന് നേരത്തേ ലഭിച്ചിരുന്നു.

കേശവദാസപുരം രക്ഷാപുരി മീനംകുന്നിൽ വീട്ടിൽ ദിനരാജിന്‍റെ ഭാര്യ മനോരമയെ ആണ് കഴിഞ്ഞ ദിവസം കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇവരെ കാണാനില്ലെന്ന പരാതിയെ തുടർന്ന് നടത്തിയ തെരച്ചിലിനൊടുവിലാണ് സമീപത്തെ കിണറ്റിൽ നിന്നും മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കണ്ടെത്തുമ്പോൾ കാലുകൾ കെട്ടിയിട്ട നിലയിലായിരുന്നു. മൃതദേഹത്തിൽ തുണികൊണ്ട് ഇറുക്കിയ പാടുകളുണ്ട്.

അതേസമയം ഇന്നലെ വൈകിട്ട് മനോരമയുടെ വീട്ടിൽ നിന്നും വലിയ ശബദം കേട്ടിരുന്നു എന്ന് പ്രദേശവാസികൾ പറഞ്ഞു. മോഷണത്തിനിടെയാണ് കൊലപാതകം നടന്നതെന്നാണ് ആദ്യം കരുതിയത്. എന്നാല്‍ വീട്ടിലുണ്ടായിരുന്ന പണം നഷ്ടപ്പെട്ടിട്ടില്ലെന്ന് കണ്ടെത്തി. സംഭവത്തിൽ പോസ്റ്റ്‌മോർട്ടം കഴിഞ്ഞാൽ മാത്രമേ വ്യക്തതവരൂ എന്ന് പൊലീസ് അറിയിച്ചു.

cake tower new
LATEST NEWS
നന്ദിഗ്രാമിൽ ചന്ദ്രനാഥ് രഥിന്റെ മാതാവ് സ്ഥാനാർത്ഥി; സഹതാപതരംഗം ലക്ഷ്യമിട്ട് ബിജെപി

നന്ദിഗ്രാമിൽ ചന്ദ്രനാഥ് രഥിന്റെ മാതാവ് സ്ഥാനാർത്ഥി; സഹതാപതരംഗം ലക്ഷ്യമിട്ട് ബിജെപി

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ നിയമസഭാ ഉപതെരഞ്ഞെടുപ്പുകളിലേക്കുള്ള സ്ഥാനാർത്ഥികളെ...

വരുന്നു പെന്‍ഷനൊപ്പം ഹെല്‍ത്ത് ഇന്‍ഷുറന്‍സും, ടോപ്പ്- അപ്പ് സൗകര്യം; എന്താണ് എന്‍പിഎസ് സ്വാസ്ഥ്യ?

വരുന്നു പെന്‍ഷനൊപ്പം ഹെല്‍ത്ത് ഇന്‍ഷുറന്‍സും, ടോപ്പ്- അപ്പ് സൗകര്യം; എന്താണ് എന്‍പിഎസ് സ്വാസ്ഥ്യ?

വരിക്കാര്‍ക്ക് തങ്ങളുടെ പെന്‍ഷന്‍ അക്കൗണ്ടില്‍ നിക്ഷേപിച്ചിരിക്കുന്ന തുകയുടെ ഒരു ഭാഗം ആശുപത്രി...

ഓടിക്കൊണ്ടിരിക്കെ പ്രിയദർശിനി ബസിന്റെ ടയർ പൊട്ടിത്തെറിച്ച് പ്ലാറ്റ്‌ഫോം തകർന്നു

ഓടിക്കൊണ്ടിരിക്കെ പ്രിയദർശിനി ബസിന്റെ ടയർ പൊട്ടിത്തെറിച്ച് പ്ലാറ്റ്‌ഫോം തകർന്നു

കാഞ്ഞങ്ങാട്: കെഎസ്ആർടിസി ബസിന്റെ അടിത്തട്ട് തകർന്ന് യാത്രക്കാരിക്ക് ഗുരുതര പരിക്ക്. ഓട്ടത്തിനിടയിൽ...