സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ഫെയ്സ്ബുക്ക് ഫോളോവേഴ്സ് എറണാകുളം കലക്ടർക്ക്

Aug 9, 2022

seena

കൊച്ചി: സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ഫെയ്സ്ബുക്ക് ഫോളോവേഴ്സ് എറണാകുളം കലക്ടർക്ക്. 5,08,000 ആണ് ഡോ.രേണു രാജിന്റെ ഫെയ്സ്ബുക്ക് ഫോളോവേഴ്സിന്റെ എണ്ണം. കോഴിക്കോട് കലക്ടറുടെ പേജിന് ഇതിനോടകം 4,41,000 ഫോളോവേഴ്സുണ്ട്. ഡോ.എൻ തേജ് ലോഹിത് റെഡ്ഢിയാണ് കോഴിക്കോട് കലക്ടർ. ഡോ. ദിവ്യ എസ് അയ്യർ കലക്ടറായുള്ള പത്തനംതിട്ടയുടെ ഔദ്യോ​ഗിക ഫെയ്സ്ബുക്ക് പേജിന് 4,03,000 ഫോളോവേഴ്സാണുള്ളത്.

അടുത്തിടെ ഫെയ്സ്ബുക്ക് പോസ്റ്റുകളിലൂടെ വാർത്തകളിൽ നിറഞ്ഞുനിന്ന ആലപ്പുഴ കലക്ടർ വി ആർ കൃഷ്ണ തേജയ്ക്ക് 2,35,000 ഫോളോവേഴ്സാണുള്ളത്. മലപ്പുറം കലക്ടർ (3,39,000), തിരുവനന്തപുരം കലക്ടർ (2,80,000), കൊല്ലം കലക്ടർ (2,47,000), തൃശൂർ കലക്ടർ (2,11,000), കോട്ടയം കലക്ടർ (1,89,000), ഇടുക്കി കലക്ടർ (1,22,000), വയനാട് കലക്ടർ (1,22,000) എന്നിങ്ങനെയാണ് ഫോളോവേഴ്സുള്ളത്. കണ്ണൂർ, കാസർ​ഗോഡ്, പാലക്കാട് ജില്ലാ കലക്ടർമാരുടെ ഫേയ്സ്ബുക്ക് പേജുകൾക്കാണ് ഏറ്റവും കുറവ് ഫോളോവേഴ്സ്. പാലക്കാട് കലക്ടർക്ക് 80,000 ഫോളോവേഴ്സും കാസർ​ഗോഡ് കലക്ടർക്ക് 75,000 ഫോളോവേഴ്സുമാണെങ്കിൽ കണ്ണൂർ കലക്ടർക്ക് വെറും 40,000 ഫോളോവേഴ്സ് മാത്രമാണുള്ളത്.

cake tower new
LATEST NEWS
നന്ദിഗ്രാമിൽ ചന്ദ്രനാഥ് രഥിന്റെ മാതാവ് സ്ഥാനാർത്ഥി; സഹതാപതരംഗം ലക്ഷ്യമിട്ട് ബിജെപി

നന്ദിഗ്രാമിൽ ചന്ദ്രനാഥ് രഥിന്റെ മാതാവ് സ്ഥാനാർത്ഥി; സഹതാപതരംഗം ലക്ഷ്യമിട്ട് ബിജെപി

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ നിയമസഭാ ഉപതെരഞ്ഞെടുപ്പുകളിലേക്കുള്ള സ്ഥാനാർത്ഥികളെ...

വരുന്നു പെന്‍ഷനൊപ്പം ഹെല്‍ത്ത് ഇന്‍ഷുറന്‍സും, ടോപ്പ്- അപ്പ് സൗകര്യം; എന്താണ് എന്‍പിഎസ് സ്വാസ്ഥ്യ?

വരുന്നു പെന്‍ഷനൊപ്പം ഹെല്‍ത്ത് ഇന്‍ഷുറന്‍സും, ടോപ്പ്- അപ്പ് സൗകര്യം; എന്താണ് എന്‍പിഎസ് സ്വാസ്ഥ്യ?

വരിക്കാര്‍ക്ക് തങ്ങളുടെ പെന്‍ഷന്‍ അക്കൗണ്ടില്‍ നിക്ഷേപിച്ചിരിക്കുന്ന തുകയുടെ ഒരു ഭാഗം ആശുപത്രി...

ഓടിക്കൊണ്ടിരിക്കെ പ്രിയദർശിനി ബസിന്റെ ടയർ പൊട്ടിത്തെറിച്ച് പ്ലാറ്റ്‌ഫോം തകർന്നു

ഓടിക്കൊണ്ടിരിക്കെ പ്രിയദർശിനി ബസിന്റെ ടയർ പൊട്ടിത്തെറിച്ച് പ്ലാറ്റ്‌ഫോം തകർന്നു

കാഞ്ഞങ്ങാട്: കെഎസ്ആർടിസി ബസിന്റെ അടിത്തട്ട് തകർന്ന് യാത്രക്കാരിക്ക് ഗുരുതര പരിക്ക്. ഓട്ടത്തിനിടയിൽ...