ഹാവെൻ ഇന്റെർനാഷണലിന്റെ ആഭിമുഖ്യത്തിൽ സ്കൂൾ തല യുവകവി സംഗമം 2022
സംഘടിപ്പിക്കും. യുവകവികളെ ആദരിക്കൽ, സമ്മാനദാനം, പുസ്തക പ്രകാശനം തുടങ്ങിയവ സംഘടിപ്പിക്കും. ഓഗസ്റ്റ് 15 തിങ്കളാഴ്ച തോന്നയ്ക്കൽ സായിഗ്രാമത്തിലാണ് പരിപാടികൾ നടക്കുന്നത്. കേരള നിയമസഭാംഗം ഗം വി. ശശി ചടങ്ങിന്റെ ഉദ്ഘാടനം നിർവഹിക്കും. ഹാവെൻ സ്ഥാപക പ്രസിഡൻറ് മിസ് ഇമ്മാനുവേൽ മെറ്റിൽസ് അധ്യക്ഷയാകും. കേരള മുൻ ചീഫ് സെക്രട്ടറി കെ. ജയകുമാർ ഐഎഎസ്, ശ്രീ സത്യസായി ഓർഫനേജ് ട്രസ്റ്റ് ഡയറക്ടർ കെ. എൻ അനന്ത കുമാർ ഐഎഎസ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഷൈലജാ ബീഗം തുടങ്ങിയവർ വിശിഷ്ടാതിഥികളാകും.
പ്രതിമാസ ക്യാഷ് അവാർഡ് ജേതാക്കളായ യുവ കവികളെയും അധ്യാപകരെയും ചടങ്ങിൽ ആദരിക്കും.
2000 രൂപ വരെയുള്ള യുപിഐ, റൂപേ, ഡെബിറ്റ് കാർഡ് ഇടപാടുകൾക്ക് ചാർജ് ഈടാക്കരുത്; വിജ്ഞാപനമിറക്കി ധനമന്ത്രാലയം
2000 രൂപ വരെയുള്ള യുപിഐ, റൂപേ, ഡെബിറ്റ് കാര്‍ഡ് ഇടപാടുകള്‍ക്ക് ബാങ്കുകള്‍ ചാര്‍ജ് ഈടാക്കരുതെന്ന്...
















