സ്വകാര്യ ബസ്കളുടെ മിന്നൽ പണിമുടക്ക്കൾക്കെതിരെ ട്രാൻസ്‌പോർട്ട് കമ്മീഷണർക്ക് പരാതി നൽകി

Aug 19, 2022

seena

ആറ്റിങ്ങലിലെ സ്വകാര്യ ബസുകളുടെ അടിയ്ക്കടിയുള്ള മിന്നൽ പണിമുടക്കിനെതിരെ ട്രാൻസ്‌പോർട്ട് കമ്മീഷണർക്ക് പരാതി നൽകി. സാമൂഹ്യ പ്രവർത്തകനായ അഞ്ചുതെങ്ങ് സജനാണ് യാത്രക്കാരെ ദ്രോഹിക്കുന്ന സ്വകാര്യ ബസ് പണിമുടക്ക്കൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ആവിശ്യപ്പെട്ടുകൊണ്ട് ട്രാൻസ്‌പോർട്ട് കമ്മീഷണർക്ക് പരാതി നൽകിയത്.

കഴിഞ്ഞ രണ്ടാഴ്ചകൾക്കിടെ രണ്ടുതവണയാണ് ആറ്റിങ്ങൽ – വർക്കല – ചിറയിൻകീഴ് മേഖലകളിൽ സർവീസ് നടത്തുന്ന സ്വകാര്യബസുകൾ പണിമുടക്കിയത്.

സാധാരണക്കാർക്ക് വളരെയേറെ ആശ്വാസകരവും പ്രയോജനകരവും ആയിട്ടുള്ള ഈ പൊതു സംവിധാനം യാതൊരു മുന്നറിയിപ്പും കൂടാതെ ബസ് ഉടമകളും ജീവനക്കാരും
ചേർന്ന് അവർക്ക് തോന്നും പടി സർവീസ് നിർത്തിവച്ചുകൊണ്ട് യാത്രക്കാരെ ദ്രോഹിയ്ക്കുകയാണ്.

ഗ്രാമപ്രദേശങ്ങളിൽ നിന്ന് ആറ്റിങ്ങൽ മേഖലകളിലേക്ക് വിദ്യാഭ്യാസത്തിനും തൊഴിലുമായി എത്തുന്ന സ്ത്രീകളും വിദ്യാർത്ഥിനികളും അടക്കമുള്ളവരെ ഇത്തരം മിന്നൽ പണിമുടക്കുകൾ വളരെയേറെ ബാധിക്കുന്നുണ്ട്. പലപ്പോഴും വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർക്ക് വീട്ടിലേക്ക് തിരികെ പോകുവാൻ മറ്റു ടാക്സി സംവിധാനങ്ങളെ ഉപയോഗപ്പെടുത്തുവാൻ ഉള്ള പണം കയ്യിൽ കരുതാത്തതിനാൽ, വീട്ടിൽ നിന്നും മാതാപിതാക്കൾ ആറ്റിങ്ങിൽ എത്തി വിദ്യാർത്ഥികളെ കൂട്ടിക്കൊണ്ടു പോകേണ്ട അവസ്ഥയാണ് നിലവിലുള്ളത്.

എത്രയും പെട്ടെന്ന് തന്നെ ഇത്തരം പൊതുസംവിധാനങ്ങളിൽ ഏർപ്പെടുത്തുന്ന മിന്നൽ പണിമുടക്ക്കൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുകയും പൊതുജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന ഇത്തരം വാഹനങ്ങളുടെ പെർമിറ്റുകൾ ക്യാൻസൽ ചെയ്യുന്നത് ഉൾപ്പെടെയുള്ള ഉചിതമായ കർശന നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം ട്രാൻസ്‌പോർട്ട് കമ്മീഷണർക്ക് നൽകിയ പരാതിയിൽ പറയുന്നു.

cake tower new
LATEST NEWS
സുൽത്താൻ ബത്തേരി പൊലീസ് സ്റ്റേഷനിലെ തൊണ്ടിമുതൽ കവർന്നു: സീനിയർ സിവിൽ പൊലീസ് ഓഫീസർക്കെതിരെ കേസ്

സുൽത്താൻ ബത്തേരി പൊലീസ് സ്റ്റേഷനിലെ തൊണ്ടിമുതൽ കവർന്നു: സീനിയർ സിവിൽ പൊലീസ് ഓഫീസർക്കെതിരെ കേസ്

സുൽത്താൻ ബത്തേരി: പൊലീസ് സ്റ്റേഷൻ വളപ്പിൽ സൂക്ഷിച്ചിരുന്ന നിരോധിത ലഹരി ഉൽപ്പന്നങ്ങൾ സ്വന്തം...