നാഷണൽ ഗ്രാപ്ലിംഗ് ചാമ്പ്യൻഷിപ്പിൽ മെഡൽ നേടിയ തിരുവനന്തപുരം ജില്ലയിലെ കായിക താരങ്ങൾക്ക് സ്വീകരണം നൽകി

Aug 25, 2022

seena

2022 ഓഗസ്റ്റ് 18 മുതൽ 21 വരെ ഹരിയാനയിൽ വച്ചു നടന്ന നാഷണൽ ഗ്രാപ്ലിംഗ് ചാമ്പ്യൻഷിപ്പിൽ കേരളത്തിനു വേണ്ടി മെഡൽ നേടിയ തിരുവനന്തപുരം ജില്ലയിലെ കായിക താരങ്ങൾക്ക് തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ സ്വീകരണം നൽകി.
തിരുവനന്തപുരം ജില്ലാ സ്‌പോർട്‌സ് കൗൺസിൽ വൈസ് പ്രസിഡന്റും കേരള സൈക്കിൾ പോളോ അസോസിയേഷൻ സെക്രട്ടറിയുമായ എ എം കെ നിസാർ. പി.ശശിധരൻ നായർ, ജനറൽ സെക്രട്ടറി, കേരള സ്റ്റേറ്റ് ഡിസേബിൾഡ് സ്പോർട്സ് അസോസിയേഷൻ, മുൻ ജോയിന്റ് സെക്രട്ടറി, തിരുവനന്തപുരം ജില്ലാ ഒളിമ്പിക് അസോസിയേഷൻ, മാണിക്കൽ ഗ്രാമ പഞ്ചായത്ത് മെമ്പർ കോലിയക്കോട് മഹീന്ദ്രൻ എന്നിവരാണ് വിജയികളായ കായിക താരങ്ങളെ സ്വീകരിച്ചത്.

പ്രൊഫിഷ്യന്റ് അക്കാദമിയിലെ താരങ്ങളാണ് എല്ലാപേരും. പ്രൊഫിഷ്യന്റ് അക്കാദമിയിൽ നിന്നും 5 പേരാണ് ദേശീയ ചാമ്പ്യൻഷിപ്പിൽ മത്സരിച്ചത്. രണ്ട് സ്വർണ്ണവും രണ്ട് വെള്ളിയും അടക്കം 4 ദേശീയ മെഡലുകൾ പ്രൊഫിഷ്യന്റ് അക്കാദമിയിലെ താരങ്ങൾ വാരിക്കൂട്ടി.

cake tower new
LATEST NEWS