കിളിമാനൂരിൽ നവീകരിച്ച നീതി സ്റ്റോറിൻ്റേയും സൂപ്പർമാർക്കറ്റിൻ്റേയും ഉദ്ഘാടനം നടന്നു

Aug 25, 2022

seena

കിളിമാനൂർ ചൂട്ടയിൽ കസ്തൂർബ സർവീസ് സഹകരണ ബാങ്കിൻ്റെ നവീകരിച്ച നീതി സ്റ്റോറിൻ്റേയും സൂപ്പർമാർക്കറ്റിൻ്റേയും ഉൽഘാടനം ബാങ്ക് ആക്‌ടിംഗ് പ്രസിഡൻ്റ് എസ്.ഗോപാലകൃഷ്ണൻ നിർവഹിച്ചു. യോഗത്തിൽ ബാങ്ക് മുൻ പ്രസിഡൻ്റുമാരായ എൻ.പ്രകാശ്, എസ്.ശ്രീകുമാർ, എസ്.രംഗൻ, ബി.പ്രേമചന്ദ്രൻ, വി.സോമരാജക്കുറുപ്പ്, കേശവൻ നായർ, ബാങ്ക് ഭരണസമിതി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.

ചിറയിൻകീഴ് താലൂക്ക് സർക്കിൾ സഹകരണ യൂണിയൻ മുൻ മെമ്പർ കെ.വിജയൻ ആദ്യവില്പന ഏ.ഷീജാ ബീഗത്തിന് നൽകി നിർവഹിച്ചു. എസ്.
ഗോപാലകൃഷ്ണൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സെക്രട്ടറി ആർ. ഉണ്ണി കൃഷ്ണൻ നായർ സ്വാഗതവും ഭരണസമിതി അംഗം ജി.രഘുനാഥൻ നന്ദിയും രേഖപ്പെടുത്തി.

cake tower new
LATEST NEWS