തിരുവനന്തപുരം: പെരുമാതുറയിൽ അമിത വേഗതയിലെത്തിയ ഇരുചക്ര വാഹനം ഇടിച്ച് വഴിയാത്രക്കാരൻ മരിച്ചു.
പെരുമാതുറ കൊട്ടാരംതുരുത്ത് ഷബാന മൻസിലിൽ പരേതനായ ഫസിലുദ്ധീൻ മകൻ ആസാദ് (67) ആണ് മരണപ്പെട്ടത്.
കഴിഞ്ഞ ദിവസം രാത്രി 9 മണിയോടെ കൊട്ടാരം തുരുത്ത് മുസ്ലിം ജമാഅത്ത് പള്ളിക്ക് സമീപത്തെ റോഡിലാണ് അപകടം നടന്നത്.
പള്ളിയിലെ പ്രാർത്ഥന കഴിഞ്ഞ് വീട്ടിലേക്ക് നടന്ന് പോകവേ അമിത വേഗതയിലെത്തിയ ഷബിൻ എന്ന യുവാവ് ഓടിച്ച ബൈക്ക് ആസാദിനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ തലക്ക് ഗുരുതരപരിക്കേറ്റ ആസാദിനെ നാട്ടുകാർ ആദ്യം ചിറയിൻകീഴ് താലുക്ക് ആശുപത്രിയിലും തുടർന്ന് തിരുവനന്തപുറം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പില്ലെങ്കിലും രാത്രി 12 മണിയോടെ മരണപ്പെടുകയായിരുന്നു.
ബൈക്ക് ഓടിച്ചിരുന്ന ഷബിൻ എന്നാണ് നാട്ടുക്കാർ പറയുന്നത്.
മരിച്ച ആസാദ് കൊട്ടാരംതുരുത്ത് ജുമാ മസ്ജിദിലെ ജീവനക്കാരനാണ്.
ഷാനിഫയാണ് ഭാര്യ, ജവാദ്, അൻവർ, ഷബാന എന്നിവർ മക്കളും, റിസ്വാന, അസിം എന്നിവർ മരുമക്കളുമാണ്.


















