ഓണക്കിറ്റിലെ അണ്ടിപ്പരിപ്പ് പക്കറ്റിൽ ഒന്നര അണ്ടിപ്പരിപ്പ്

Aug 27, 2022

ഓണത്തിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ വിതരണം ചെയ്യുന്ന സൗജന്യ ഓണക്കിറ്റിലെ അണ്ടിപ്പരിപ്പ് പാക്കറ്റിൽ ഒന്നര അണ്ടിപ്പരിപ്പ്.

കഴിഞ്ഞ ദിവസം വക്കം സ്വദേശിനി ലതയ്ക്ക് റേഷൻകടയിൽ നിന്നും ലഭിച്ച ഓണക്കിറ്റിലെ അണ്ടിപ്പരിപ്പ് പാക്കറ്റിലാണ് ഒന്നര അണ്ടിപ്പരിപ്പ് ലഭിച്ചത്.

ഇത്തവണ ഓണത്തിന് സര്‍ക്കാര്‍ 14 ഇനങ്ങള്‍ ഉള്‍പ്പെടുന്ന കിറ്റാണ് വിതരണം ചെയ്യുന്നത്.
ഇതിൽ ഉൾപ്പെട്ട 50 ഗ്രാം എന്ന് രേഖപെടുത്തിയ പാക്കറ്റിലാണ് വെറും ഒന്നര അണ്ടിപ്പരിപ്പ് ഗൃഹനാഥയ്ക്ക് ലഭിച്ചത്.

തുടർന്ന് ഇത് അവർ സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കുകയും വീഡിയോ വൈറൽ ആകുകയുമായിരുന്നു.

ഇത്തവണ 14 ഇനങ്ങളും തുണിസഞ്ചിയടക്കം നൽകാനാണ് ഉദ്ദേശിക്കുന്നത്. 425 കോടി രൂപയുടെ ചിലവാണ് ഇതിനായി പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ സർക്കാരിന്റെ കാലയളവിൽ സംസ്ഥാനത്ത് 13 തവണ കിറ്റ് നൽകിയിരുന്നു.

കശുവണ്ടിപ്പരിപ്പ് 50 ഗ്രാം, മില്‍മ നെയ് 50 മി.ലി, ശബരി മുളക്പൊടി 100 ഗ്രാം, ശബരി മഞ്ഞള്‍പ്പൊടി 100 ഗ്രാം, ഏലയ്ക്ക 20 ഗ്രാം, ശബരി വെളിച്ചെണ്ണ 500 മി.ലി, ശബരി തേയില 100 ഗ്രാം, ശര്‍ക്കരവരട്ടി 100 ഗ്രാം, ഉണക്കലരി 500 ഗ്രാം, പഞ്ചസാര ഒരു കിലോഗ്രാം, ചെറുപയര്‍ 500 ഗ്രാം, തുവരപ്പരിപ്പ് 250 ഗ്രാം, പൊടി ഉപ്പ് 1 ഒരു കിലോ ഗ്രാം, തുണിസഞ്ചി എന്നിവയാണ് കിറ്റില്‍ ഉള്‍പ്പെടുന്നത്.

cake tower new
LATEST NEWS
‘മല കയറിയ ബിന്ദു അമ്മിണിയും കനകദുര്‍ഗയും വിശ്വാസികളാണോ?’; ശബരിമല യുവതീപ്രവേശനത്തില്‍ ചോദ്യങ്ങളുമായി സുപ്രീംകോടതി

‘മല കയറിയ ബിന്ദു അമ്മിണിയും കനകദുര്‍ഗയും വിശ്വാസികളാണോ?’; ശബരിമല യുവതീപ്രവേശനത്തില്‍ ചോദ്യങ്ങളുമായി സുപ്രീംകോടതി

ഡല്‍ഹി: ശബരിമലയില്‍ കയറാനെത്തിയ ബിന്ദു അമ്മിണിയും കനകദുര്‍ഗയും വിശ്വാസികളാണോയെന്ന് സുപ്രീംകോടതി....

മഞ്ഞ കാര്‍ഡുകാര്‍ക്ക് പഞ്ചസാരയില്ല, കേരളത്തിലെ ആറുലക്ഷത്തോളം കുടുംബങ്ങള്‍ ‘സിസ്റ്റത്തിന്’ പുറത്ത്

മഞ്ഞ കാര്‍ഡുകാര്‍ക്ക് പഞ്ചസാരയില്ല, കേരളത്തിലെ ആറുലക്ഷത്തോളം കുടുംബങ്ങള്‍ ‘സിസ്റ്റത്തിന്’ പുറത്ത്

കൊച്ചി: കേരളത്തിലെ ആറ് ലക്ഷത്തോളം ദരിദ്ര കുടുംബങ്ങള്‍ക്ക് റേഷന്‍കട വഴി ലഭിച്ചിരുന്ന പഞ്ചസാരയുടെ...