ചികിത്സയ്ക്കായി കോടിയേരി ബാലകൃഷ്ണനേയും മന്ത്രി കെ കൃഷ്ണൻകുട്ടിയേയും ഇന്ന് ചെന്നൈ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിക്കും

Aug 29, 2022

seena

തിരുവനന്തപുരം: ചികിത്സയ്ക്കായി കോടിയേരി ബാലകൃഷ്ണനെയും വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടിയെയും ഇന്ന് ചെന്നൈ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിക്കും. ഹൃദയ സംബന്ധമായ ചികിത്സയ്ക്കാണ് കൃഷ്ണൻകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. ഇതേക്കുറിച്ച് നേരത്തെ തീരുമാനിച്ചിരുന്നതായി മന്ത്രിയുടെ ഓഫീസ് അറിയിച്ചു. മന്ത്രി വെള്ളിയാഴ്ച മടങ്ങിയെത്തും.

അനാരോഗ്യത്തെ തുടര്‍ന്ന് കോടിയേരി ബാലകൃഷ്ണന്‍ ചികിത്സയില്‍ പോകുന്ന സാഹചര്യത്തിൽ തദ്ദേശ സ്വയം ഭരണ വകുപ്പ്‌ മന്ത്രി എംവി ഗോവിന്ദന്‍ സിപിഎം സെക്രട്ടറി സ്ഥാനം ഏറ്റെടുത്തു. ഇന്നലെ ഇ പി ജയരാജന്റെ അധ്യക്ഷതിയല്‍ ചേര്‍ന്ന യോഗത്തില്‍ ജനറല്‍ സെക്രട്ടറി സെക്രട്ടറി സീതാറാം യെച്ചൂരി, പൊളിറ്റ് ബ്യൂറോ അംഗങ്ങളായ പ്രകാശ് കാരാട്ട്, പിണറായി വിജയന്‍, എം എ ബേബി, എ വിജയരാഘവന്‍ എന്നിവര്‍ പങ്കെടുത്തിരുന്നു.

cake tower new
LATEST NEWS