ഇന്ന് അത്തം, പൊന്നോണത്തെ വരവേൽക്കാൻ നാടൊരുങ്ങി

Aug 30, 2022

seena

തിരുവനന്തപുരം: ഇന്ന് അത്തം. മലയാളികളുടെ ജീവിതത്തിലെ ഈ വർഷത്തെ ഓണക്കാലത്തിന്റെ ആരംഭം. പത്താം നാൾ നാട് തിരുവോണം ആഘോഷിക്കും. ഓണാഘോഷങ്ങൾക്കും തുടക്കമായി. പൊന്നോണത്തിന്‍റെ വരവ് അറിയിച്ചുള്ള തൃപ്പൂണിത്തുറ അത്തച്ചമയം ഇന്ന്. അത്തം നഗറിൽ പതാക ഉയരുന്നതോടെ വർണാഭമായ ഘോഷയാത്രയ്ക്ക് തുടക്കം. ഇതോടെ സംസ്ഥാനത്ത് ഔദ്യോഗികമായി ഓണാഘോഷങ്ങൾക്കും തുടക്കമാവും. പ്രളയയും കൊവിഡും മൂലം കഴിഞ്ഞ നാലു വർഷമായി തൃപ്പുണിത്തുറ അത്തം ഘോഷയാത്ര പേരിന് മാത്രമായിരുന്നു നടത്തിയിരുന്നത്. ഇത്തവണ വിപുലമായ പരിപാടികളോടെയാണ് അത്തച്ചമയം നടക്കുന്നത്. തൃപ്പൂണിത്തുറ ബോയിസ് ഹൈസ്കൂൾ ഗ്രൗണ്ടിൽ മന്ത്രി വി എൻ വാസവൻ ഘോഷയാത്ര ഉദ്ഘാടനം ചെയ്യും. മന്ത്രി പി രാജീവ് അധ്യക്ഷനാകും. തെയ്യം, തിറ, കഥകളി തുടങ്ങി 45 ഇനം കാലാരൂപങ്ങളും ഇരുപതോളം നിശ്ചല ദൃശ്യങ്ങളും ഘോഷയാത്രയുടെ ഭാഗമായുണ്ടാവും. തൃപ്പൂണിത്തുറ സ്കൂൾ മൈതാനാത്ത് ഉയർത്തുന്ന പതാക ഒൻപതാം നാൾ ഉത്രാടത്തിന്‍റെയന്ന് തൃക്കാക്കര നഗരസഭയ്ക്ക് കൈമാറും.

cake tower new
LATEST NEWS