വീര കേരളപുരം എൻഎസ്എസ് കരയോഗം ഓണഘോഷ പരിപാടികൾ സംഘടിപ്പിച്ചു

Sep 4, 2022

seena

1382 ആം നമ്പർ വീര കേരളപുരം എൻഎസ്എസ് കരയോഗത്തിലെ ഓണാഘോഷ പരിപാടി കരയോഗം പ്രസിഡന്റ് മുരളീധരൻ നായരുടെ ആഭിമുഖ്യത്തിൽ കരയോഗം ഹാളിൽ വച്ച് നടന്നു. കരയോഗം വൈസ് പ്രസിഡന്റ് കണ്ണൻ നായർ, സെക്രട്ടറി രാജേന്ദ്രൻ നായർ, ഖജാൻജി മണികണ്ഠൻ പിള്ള മറ്റ് എക്സിക്യൂട്ടീവ് അംഗങ്ങൾ വനിതാ സമാജം പ്രവർത്തകർ എന്നിവർ പങ്കെടുത്തു. കുട്ടികളും മുതിർന്നവരും വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. വൈകിട്ട് 5 മണിക്ക് മത്സരങ്ങളിൽ വിജയിച്ച കുട്ടികൾക്ക് കരയോഗം പ്രസിഡന്റ് സമ്മാനവും നൽകി.

cake tower new
LATEST NEWS