സൗഹൃദ റസിഡൻസ് അസോസിയേഷൻ 200 വീടുകളിൽ ഓണകിറ്റ് വിതരണം ചെയ്തു

Sep 5, 2022

seena

കല്ലമ്പലം: ഓണത്തോടനുബന്ധിച്ചു കടുവയിൽ സൗഹൃദ റെസിഡന്റ്‌സ് അസോസിയേഷൻ പ്രദേശത്തെ 200 ലധികം വീടുകളിൽ പച്ചക്കറി മുതൽ പായസകൂട്ട് വരെയുള്ള ഓണകിറ്റ് വിതരണം നടത്തി. എസ് ആർ എ ഓഫീസിൽ നടന്ന വിതരണ ഉത്ഘാടനം കല്ലമ്പലം പോലീസ് സർക്കിൾ ഇൻസ്‌പെക്ടർ വി. കെ. വിജയരാഘവൻ ഉത്ഘാടനം ചെയ്തു.

വാർഡ് മെമ്പർ മുഹമ്മദ്‌ റാഷിദ്‌ ആശംസ നേർന്നു. ചടങ്ങിൽ എസ്‌. ആർ. എ. പ്രസിഡന്റ്‌ ശശിധരൻ, സെക്രട്ടറി ഖാലിദ് പനവിള, ഖജാൻജി സൈനുലാബുദീൻ എ, വൈസ് പ്രസിഡന്റ്‌ അറഫ റാഫി, എക്സിക്യൂട്ടീവ് അംഗങ്ങൾ ആയ സോമശേഖരൻ, സുനിൽകുമാർ, എസ്‌. എം. ഷെഫീർ, ഷാജഹാൻ, സതികുമാർ, മോഹന കുറുപ്, അജയകുമാർ എന്നിവർ സംസാരിച്ചു.

cake tower new
LATEST NEWS