സെപ്റ്റംബർ 16 ഓസോൺ ദിനം വ്യത്യസ്തമാർന്ന പരിപാടികളോടെ ആഘോഷിച്ചു. ഓസോൺ പാളിയുടെ സംരക്ഷണവുമായി ബന്ധപ്പെട്ട ബോധവൽക്കരണം വ്യത്യസ്തമാർന്ന പരിപാടികളിലൂടെ കുട്ടികളിലേക്ക് എത്തിക്കുന്നതിന് സ്കൂളിലെ സയൻസ് ക്ലബ് നേതൃത്വം നൽകി. ക്ലാസ്സ് മുറികളും പരിസരവും പച്ച പിടിപ്പിക്കുക എന്ന ഉദ്ദേശ ലക്ഷ്യത്തിൽ ഗ്രീൻ സ്കൂൾ ക്യാമ്പയിൻപദ്ധതി ഹെഡ്മിസ്ട്രെസ് ബിനു ഷെറീന ഉദ്ഘാടനം ചെയ്തു. ഓസോൺ ദിന ഗാനം, ഫ്ലാഷ് മോബ് എന്നീ പരിപാടികളിലൂടെ ഓസോൺ പാളിയുടെ പ്രാധാന്യം കുട്ടികളിലേക്ക് എത്തിക്കാൻ കഴിഞ്ഞു. സ്റ്റാഫ് സെക്രട്ടറി അൽത്താഫ് ചടങ്ങിന് കൃതജ്ഞത അർപ്പിച്ചു.



















