ഭാരത് ജോഡോ യാത്രയ്ക്കിടെ പോക്കറ്റടി

Sep 17, 2022

seena

ആലപ്പുഴ: രാഹുൽ ഗാന്ധി നയിക്കുന്ന ജോഡോ യാത്രക്കിടെ ഡിസിസി പ്രസിഡന്‍റിന്‍റെ പോക്കറ്റടിച്ചു. ആലപ്പുഴ ഡിസിസി പ്രസിഡന്‍റ് ബാബു പ്രസാദിന്‍റെ പോക്കറ്റിൽ നിന്ന് 5000 രൂപയാണ് മോഷണം പോയത്. പോക്കറ്റിൽ കവറിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു പണം. കൃഷ്ണപുരത്തെ സ്വീകരണത്തിനിടെയായിരുന്നു സംഭവം.

ജോഡോ യാത്രയുടെ തിരുവനന്തപുരം ജില്ലയിലെ പര്യടനത്തിനിടയിലും സമാനമായ സംഭവം ഉണ്ടായിരുന്നു. രാഹുൽ ഗാന്ധിയെ കാണാൻ കാത്തു നിൽക്കുന്നതിനിടെയാണ് നാലംഗ സംഘം പോക്കറ്റടിച്ചത്. ജോഡോ യാത്ര കടന്നു പോയ കരമന, തമ്പാനൂര്‍ എന്നിവിടങ്ങളിലെല്ലാം പലരുടെയും പേഴ്സും പണവും നഷ്ടപ്പെട്ടതായി പരാതി വന്നിട്ടുണ്ട്. ഇതോടെ പൊലീസ് സിസിടിവി പരിശോധിക്കുകയായിരുന്നു. നാലംഗ സംഘത്തെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.

cake tower new
LATEST NEWS
ലഹരി നല്‍കി യുവതിയെ പീഡിപ്പിച്ചു; ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി; പേരാമ്പ്രയില്‍ നാലുപേര്‍ അറസ്റ്റില്‍

ലഹരി നല്‍കി യുവതിയെ പീഡിപ്പിച്ചു; ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി; പേരാമ്പ്രയില്‍ നാലുപേര്‍ അറസ്റ്റില്‍

കോഴിക്കോട്: യുവതിയെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തെന്ന പരാതിയിൽ ‌പേരാമ്പ്രയിൽ നാല് പേർ പിടിയിൽ....

ജ്വല്ലറികളില്‍നിന്ന് 118 പവനുമായി മുങ്ങി; കോഴിക്കോട് സ്വദേശി അറസ്റ്റില്‍; ഒളിയിടമൊരുക്കിയത് സഹോദരന്‍

ജ്വല്ലറികളില്‍നിന്ന് 118 പവനുമായി മുങ്ങി; കോഴിക്കോട് സ്വദേശി അറസ്റ്റില്‍; ഒളിയിടമൊരുക്കിയത് സഹോദരന്‍

കോഴിക്കോട്: കോഴിക്കോട് കമ്മത്ത്ലെയ്നിലുള്ള വിവിധ ജ്വല്ലറികളില്‍നിന്നായി 118 പവനിലേറെ വരുന്ന...