ശാസ്ത്രമേളയോടനുബന്ധിച്ചു പട്ടം മോഡൽ ഹയർസെക്കന്ററി സ്കൂളിൽ വച്ച് നടന്ന ജില്ലാ സെമിനാർ മത്സരത്തിൽ ദേവനന്ദന ഒന്നാം സ്ഥാനം നേടി. ആറ്റിങ്ങൽ ഗവ. ഗേൾസ് ഹയർ സെക്കന്ററി സ്കൂളിൽ ഒൻപതാം ക്ലാസ്സ് വിദ്യാർഥിനിയാണ് ദേവനന്ദന. ‘അടിസ്ഥാനശാസ്ത്രം സുസ്ഥിര വികസനത്തിന്, സാധ്യതകളും വെല്ലുവിളികളും’ എന്ന വിഷയത്തിലായിരുന്നു സെമിനാർ.



















