ഗൗതം അദാനിയ്ക്ക് തിരിച്ചടി; സമ്പന്നരുടെ പട്ടികയില്‍ അദാനി താഴേക്ക്‌

Sep 30, 2022

seena

ഡൽഹി: ലോകത്ത് സമ്പന്നരുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്തെത്തിയ പ്രമുഖ ഇന്ത്യന്‍ വ്യവസായി ഗൗതം അദാനി വീണ്ടും മൂന്നാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടു. ആഡംബര വസ്തുക്കളുടെ വില്‍പ്പനയില്‍ മുന്‍നിരയില്‍ നില്‍ക്കുന്ന ഫ്രഞ്ച് കമ്പനി എല്‍വിഎംഎച്ച് മൊയ്റ്റ് ഹെന്നസിയുടെ സഹസ്ഥാപകനായ ബെര്‍ണാഡ് അര്‍നോള്‍ട്ടാണ് അദൗനിയെ പിന്തള്ളി ഫോബ്‌സ് മാസികയുടെ സമ്പന്നരുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്തെത്തിയത്.

ഓഹരിവിപണിയിലെ വില്‍പ്പന സമ്മര്‍ദ്ദമാണ് അദാനിക്ക് വിനയായത്. 127 കോടി ഡോളറിന്റെ നഷ്ടത്തോടെ 14,000 കോടി ഡോളറായി ആസ്തി കുറഞ്ഞതോടെയാണ് ഗൗതം അദാനി മൂന്നാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടത്. 14120 കോടി ഡോളറാണ് ബെര്‍ണാഡ് അര്‍നോള്‍ട്ടിന്റെ ആസ്തി.

ലോക സമ്പന്നരില്‍ ടെസ്‌ല സിഇഒ ഇലോണ്‍ മസ്‌ക് ഒന്നാം സ്ഥാനത്ത് തന്നെ തുടരുന്നു. ഇലോണ്‍ മസ്‌കിന്റെ സമ്പത്ത് 25980 കോടി ഡോളറാണ്. ബെര്‍ണാഡ് അര്‍നോള്‍ട്ടിനേക്കാളും ഗൗതം അദാനിയെക്കാളും വളരെ മുന്‍പിലാണ് മസ്‌ക്. അതേ സമയം ആമസോണിന്റെ ജെഫ് ബെസോസ് നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

cake tower new
LATEST NEWS
ഒന്നര മണിക്കൂര്‍ മുന്‍പ് മൊബൈലില്‍ സന്ദേശം എത്തും; പവര്‍കട്ട് ഏകീകരിക്കും; ഒരാഴ്ച ഒരേസമയത്ത് വൈദ്യുതി നിയന്ത്രണം

ഒന്നര മണിക്കൂര്‍ മുന്‍പ് മൊബൈലില്‍ സന്ദേശം എത്തും; പവര്‍കട്ട് ഏകീകരിക്കും; ഒരാഴ്ച ഒരേസമയത്ത് വൈദ്യുതി നിയന്ത്രണം

തിരുവനന്തപുരം: സംസ്ഥാനത്തെ ലോഡ് ഷെഡിങ് നടപടികളില്‍ ഏകീകൃത സമയക്രമം പാലിക്കാന്‍ നിര്‍ദേശം....

സൈബര്‍ ആക്രമണങ്ങള്‍ വെച്ചുപൊറുപ്പിക്കില്ല, കുറ്റക്കാര്‍ക്കെതിരെ നടപടി: മുഖ്യമന്ത്രി

സൈബര്‍ ആക്രമണങ്ങള്‍ വെച്ചുപൊറുപ്പിക്കില്ല, കുറ്റക്കാര്‍ക്കെതിരെ നടപടി: മുഖ്യമന്ത്രി

തിരുവനന്തപുരം: ആആര്‍ക്കെതിരെയായാലും അപമാനകരവും ക്രൂരസ്വഭാവമുള്ള സൈബര്‍ ആക്രമണങ്ങള്‍ ഒരിക്കലും...