പിതാവിനേയും മകളെയും കെഎസ്ആര്‍ടിസി ജീവനക്കാര്‍ മര്‍ദ്ദിച്ച സംഭവം; പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യമില്ല

Sep 30, 2022

seena

തിരുവനന്തപുരം: മകളുടെ മുന്നിൽ വച്ച് പിതാവിനെ മർദ്ദിച്ച കാട്ടാക്കട കെഎസ്ആർടിസി ജീവനക്കാരുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി. കാട്ടാക്കട കെഎസ്ആർടിസി ഡിപ്പോയിലെ ജീവനക്കാരായ മുഹമ്മദ് ഷെരീഫ് (52), മിലൻ ഡോറിച്ച് (45), അനിൽകുമാർ (49) കാട്ടാക്കട കെഎസ്ആര്‍ടിസി ഡിപ്പോയിലെ വർക്ക് ഷോപ്പ് ജീവനകാരനായ സുരേഷ് കുമാർ, അജികുമാർ എന്നിവരുടെ ജാമ്യാപേക്ഷയാണ് കോടതി തള്ളിയത്. ബസ് കൺസെഷൻ പുതുക്കാൻ വന്ന മകളുടെ മുന്നിൽ വച്ച് പിതാവിനെ മർദ്ദിച്ച സർക്കാർ ഉദ്യോഗസ്ഥരായ പ്രതികൾക്ക് മുൻകൂർ ജാമ്യം അർഹിക്കുന്നില്ല. വീഡിയോയിലെ ദൃശ്യങ്ങൾ ശാസ്ത്രീയ പരിശോധന നടത്തുന്നതിന് പ്രതികളിൽ നിന്ന് ശബ്ദവും ദൃശ്യങ്ങളും ഉൾപ്പടെയുള്ള സാമ്പിളുകൾ ശേഖരിക്കുന്നതിന് പ്രതികളുടെ കസ്റ്റഡി അത്യന്താപേക്ഷിതമാണന്ന് പ്രോസിക്യൂഷൻ കോടതിയിൽ പറഞ്ഞു.

cake tower new
LATEST NEWS
സൈബര്‍ ആക്രമണങ്ങള്‍ വെച്ചുപൊറുപ്പിക്കില്ല, കുറ്റക്കാര്‍ക്കെതിരെ നടപടി: മുഖ്യമന്ത്രി

സൈബര്‍ ആക്രമണങ്ങള്‍ വെച്ചുപൊറുപ്പിക്കില്ല, കുറ്റക്കാര്‍ക്കെതിരെ നടപടി: മുഖ്യമന്ത്രി

തിരുവനന്തപുരം: ആആര്‍ക്കെതിരെയായാലും അപമാനകരവും ക്രൂരസ്വഭാവമുള്ള സൈബര്‍ ആക്രമണങ്ങള്‍ ഒരിക്കലും...