കേരളത്തില്‍ ഭാരത് ജോഡോ യാത്രയിലെ ദമ്പതികളായ സ്ഥിരം യാത്രികര്‍; അഡ്വ. ബിന്ദുകൃഷ്ണയും, അഡ്വ.എസ്. കൃഷ്ണകുമാകുമാറും

Oct 1, 2022

seena

മുന്‍ കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി നയിക്കുന്ന യാത്ര കേരളത്തില്‍ സഞ്ചരിച്ച 19 ദിവസങ്ങളില്‍ 450 കിലോമീറ്റര്‍ ദൂരം രാഹുലിന് ഒപ്പം സഞ്ചരിച്ച ദമ്പതികള്‍ എന്ന വാര്‍ത്താ പ്രാധാന്യം നേടിയ മുന്‍ കൊല്ലം ഡി.സി.സി പ്രസിഡന്റ് അഡ്വ. ബിന്ദു കൃഷ്ണയെയും, ഭർത്താവ് തിരുവനന്തപുരം ഡി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ.എസ്. കൃഷ്ണകുമാറിനെയും യാത്രയുടെ നായകന്‍ രാഹുല്‍ ഗാന്ധി അഭിനന്ദിച്ചു. കൂടാതെ കൊല്ലം ജില്ലയിലെ യാത്രയില്‍ ഇവരുടെ മകന്‍ ശ്രീകൃഷ്ണയും ഭാഗമായി.

യാത്രയില്‍ രാഹുല്‍ ഗാന്ധിക്കൊപ്പം കേരളത്തില്‍ മുഴുവന്‍ പങ്കെടുക്കണമെന്ന് നേരത്തെ തന്നെ തീരുമാനിച്ച ഇവര്‍ ഒരു മാസം മുമ്പ് തന്നെ അതിന്‌ വേണ്ടി പരിശീലനം ആരംഭിച്ചു. വളരെ അവിസ്മരണീയമായ അനുഭവമായിരുന്നു ചരിത്രത്തില്‍ ഇടം നേടിയ ഈ യാത്രയെന്ന് ഇരുവരും പറഞ്ഞു.

cake tower new
LATEST NEWS
സൈബര്‍ ആക്രമണങ്ങള്‍ വെച്ചുപൊറുപ്പിക്കില്ല, കുറ്റക്കാര്‍ക്കെതിരെ നടപടി: മുഖ്യമന്ത്രി

സൈബര്‍ ആക്രമണങ്ങള്‍ വെച്ചുപൊറുപ്പിക്കില്ല, കുറ്റക്കാര്‍ക്കെതിരെ നടപടി: മുഖ്യമന്ത്രി

തിരുവനന്തപുരം: ആആര്‍ക്കെതിരെയായാലും അപമാനകരവും ക്രൂരസ്വഭാവമുള്ള സൈബര്‍ ആക്രമണങ്ങള്‍ ഒരിക്കലും...