ഇന്ത്യൻ നാഷണൽ കോൺഗ്രസ് കിഴുവിലം മണ്ഡലം മൂന്നാം വാർഡ് (കാട്ടുംപുറം) കമ്മിറ്റി ഗാന്ധി ജയന്തി ദിനത്തിൽ ഗാന്ധി അനുസ്മരണം നടത്തി. ഗാന്ധി ചിത്രത്തിൽ പുഷ്പാർച്ചനയും ഗാന്ധി അനുസ്മരണ പ്രഭാഷണവും നടത്തി. വാർഡ് പ്രസിഡന്റ് ദേവരാജൻ, സെക്രട്ടറി ജതീഷ്, ഗാന്ധി ദർശൻ വേദി തിരുവനന്തപുരം ജില്ലാ വൈസ് ചെയർമാൻ പി. ജി. പ്രദീപ്, യുവജന ഗാന്ധി ദർശൻ വേദി തിരുവനന്തപുരം ജില്ലാ കൺവീനർ ജിഷ്ണു. ജെ. എൻ എന്നിവർ പങ്കെടുത്തു.



















