പൃഥ്വിരാജും സംവിധായകൻ വൈശാഖും പോക്കിരിരാജയ്ക്ക് ശേഷം വീണ്ടുമൊന്നിക്കുന്ന ‘ഖലീഫ’ എന്ന ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. പൃഥ്വിയുടെ പിറന്നാളിനോട് അനുബന്ധിച്ച് താരം തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ പോസ്റ്റർ ഇറക്കിയത്. സ്വർണം ഒലിച്ചിറങ്ങുന്ന കൈകൊണ്ട് മുഖം പാതി മറച്ച് നിൽക്കുന്ന പൃഥ്വിരാജാണ് പോസ്റ്ററിലുള്ളത്.
സിനിമയുടെ പേരിന് മുകളിലായി ദ റൂളർ എന്നും കാണാം. പ്രതികാര കഥയായിരിക്കും ഖലീഫ എന്നാണ് പോസ്റ്ററിലെ തലവാചകം സൂചിപ്പിക്കുന്നത്. ചിത്രത്തിലെ മറ്റഭിനേതാക്കളേക്കുറിച്ചുള്ള വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. ജിനു വി എബ്രഹാം, ഡോൾവിൻ കുര്യാക്കോസ്, സുരാജ് കുമാർ, സാരിഗമ എന്നിവരാണ് ചിത്രം നിർമിക്കുന്നത്. കടുവയ്ക്ക് ശേഷം ജിനു വി എബ്രഹാം തിരക്കഥയെഴുതുന്ന ചിത്രമാണ് ഖലീഫ.



















