ഗൃഹനാഥന്‍ വീട്ടുമുറ്റത്ത് മരിച്ച നിലയില്‍; കൊലപാതകമെന്ന് പൊലീസ്

Oct 17, 2022

seena

കൊല്ലം: കുടുംബവഴക്കിനിടെ ഗൃഹനാഥന്‍ മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്. കാവനാട് സ്വദേശി ജോസഫിനെ ശനിയാഴ്ച ഉച്ചയോടെയാണ് വീട്ടുമുറ്റത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവുമായി ബന്ധപ്പെട്ട് മരുമക്കളായ പ്രവീണ്‍, ആന്റണി എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. തലയ്ക്കേറ്റ ക്ഷതമാണ് ജോസഫിന്റെ മരണത്തിലേക്ക് നയിച്ച കാരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്.

ജോസഫിനെ അടിച്ചുകൊലപ്പെടുത്തിയതെന്നായിരുന്നു നാട്ടുകാരുടെ ആരോപണം. തുടര്‍ന്ന് മരുമക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നെങ്കിലും വിട്ടയയ്ക്കുകയായിരുന്നു. ജോസഫ്‌ ഹൃദ്‌രോഗിയായതാകാം മരണകാരണമെന്നുമായിരുന്നു പൊലീസിന്റെ പ്രാഥമിക നിഗമനം. കൊലപാതകത്തില്‍ ജോസഫിന്റെ പെണ്‍മക്കള്‍ക്ക് പങ്കുണ്ടോയെന്ന കാര്യവും അന്വേഷിക്കുന്നതായി പൊലീസ് പറഞ്ഞു.

cake tower new
LATEST NEWS
പിണറായിക്കെതിരെ കേസെടുക്കണമെന്ന ഇഡി കത്ത്: എടുത്തുചാടി തീരുമാനം വേണ്ടെന്ന് കെപിസിസി; നിയമവശങ്ങള്‍ പരിശോധിക്കും

പിണറായിക്കെതിരെ കേസെടുക്കണമെന്ന ഇഡി കത്ത്: എടുത്തുചാടി തീരുമാനം വേണ്ടെന്ന് കെപിസിസി; നിയമവശങ്ങള്‍ പരിശോധിക്കും

തിരുവനന്തപുരം: സിഎംആര്‍എല്‍ ഇടപാടുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ കേസ്...