സ്വന്തം സ്ഥാപനത്തിലെ സ്കൂൾ കുട്ടികൾക്കെതിരെ അതിക്രമം കാണിക്കുകയും പോക്സോ നിയമ പ്രകാരം റിമാൻഡ് ചെയ്യപ്പെടുകയും ചെയ്ത ജയപ്രസാദിന്റെ സ്ഥാപനത്തിലേക്ക് ഡി വൈ എഫ് ഐ – എസ് എഫ് ഐ സംയുക്തമായി മാർച്ച് സംഘടിപ്പിച്ചു. ആറ്റിങ്ങൽ ഗവ: ഗേൾസ് ഹയർ സെക്കന്ററി സ്കൂളിന് സമീപം പ്രവർത്തിക്കുന്ന വിദ്യാപീഠം എന്ന സാമാന്തര വിദ്യാഭ്യാസ സ്ഥാപനത്തിലേക്കാണ് പ്രതിഷേധം നടന്നത്. മാർച്ച് ഡി വൈ എഫ് ഐ സംസ്ഥാന കമ്മിറ്റി അംഗം വി എ വിനീഷ് ഉത്ഘാടനം ചെയ്തു. എസ് എഫ് ഐ ഏരിയ സെക്രട്ടറി ആനന്ദ് ആദ്യക്ഷനും ഡി വൈ എഫ് ഐ ബ്ലോക്ക് സെക്രട്ടറി വിഷ്ണു ചന്ദ്രൻ സ്വാഗതവും പറഞ്ഞു. ഡി വൈ എഫ് ഐ ബ്ലോക്ക് പ്രസിഡന്റ് അനസ്, ബ്ലോക്ക് കമ്മിറ്റി അംഗങ്ങൾ സംഗീത്, അർജുൻ, സുഖിൽ, അഖിൽ, ബേഷ്മ, അജിൻ പ്രഭ, പ്രശാന്ത്, അജീഷ്, വിഷ്ണുരാജ് എന്നിവർ നേതൃത്വം നൽകി.
ലഹരി ഉപയോഗിച്ച് വീട്ടിൽ നിരന്തരം പ്രശ്നം; അച്ഛൻ മകനെ തലയ്ക്കടിച്ചു കൊന്നു
ഇടുക്കി: ലഹരി ഉപയോഗിച്ച് വീട്ടിൽ നിരന്തരം പ്രശ്നങ്ങളുണ്ടാക്കിയിരുന്ന മകനെ പിതാവ് കമ്പിവടികൊണ്ട്...

















