സം​ഗീത സംവിധായകൻ ആർ രഘുറാം അന്തരിച്ചു

Oct 31, 2022

seena

സം​ഗീത സംവിധായകൻ ആർ രഘുറാം അന്തരിച്ചു. 38 വയസായിരുന്നു. നാഡികളെ ബാധിക്കുന്ന മോട്ടോര്‍ ന്യൂറോണ്‍ രോഗ ബാധിതനായിരുന്നു രഘുറാം. കൂടാതെ കാലിൽ പ്രശ്നങ്ങൾ ഉണ്ടായതിനെ തുടർന്ന് നടക്കാനാവാത്ത അവസ്ഥയിലായിരുന്നു. കഴിഞ്ഞ ദിവസം ആരോ​ഗ്യം മോശമായതിനെ തുടർന്ന് വടപളനിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച മരിക്കുകയായിരുന്നു. രഘുറാമിന്റെ അപ്രതീക്ഷിത വിയോഗം സിനിമാ സംഗീത ലോകത്തെ സുഹൃത്തുക്കള്‍ക്ക് വലിയ ആഘാതമായി.

ഒരുപാട് ഹ്രസ്വചിത്രങ്ങള്‍ക്കും മ്യൂസിക് ആല്‍ബങ്ങള്‍ക്കും സംഗീതം നല്‍കിയിട്ടുണ്ട്. ‘ഒരു കിടയിന്‍ കരുണൈ മാനു’ എന്ന സിനിമയിലൂടെയാണ്‌ രഘുറാം ശ്രദ്ധനേടുന്നത്. ചിത്രത്തിലെ ​ഗാനങ്ങൾക്ക് സം​ഗീതവും പശ്ചാത്തല സം​ഗീതവും നിർവഹിച്ചത് രഘുറാം ആയിരുന്നു. സത്യ സോതനൈ ആണ് വരാനിരിക്കുന്ന ചിത്രം.

cake tower new
LATEST NEWS
പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ കേസെടുക്കാമെന്ന ഇഡി ശുപാർശക്കെതിരെ സിപിഎം പോളിറ്റ് ബ്യൂറോ

പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ കേസെടുക്കാമെന്ന ഇഡി ശുപാർശക്കെതിരെ സിപിഎം പോളിറ്റ് ബ്യൂറോ

ഡൽഹി: പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ കേസെടുക്കാമെന്ന എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ്...