ആറ്റിങ്ങൽ: മോഷണശ്രമമാരോപിച്ച് നിരപരാധിയായ അംഗൻവാടി വർക്കേഴ്സ് & ഹെൽപ്പേഴ്സ് അസോസിയേഷൻ (സിഐറ്റിയു) ജില്ലാ വൈസ് പ്രസിഡൻ്റും സിഐറ്റിയു ആറ്റിങ്ങൽ ഏര്യാ കമ്മറ്റിയംഗവുമായ ആർ.അനിതയെ പോലീസ് സ്റ്റേഷനിൽ വിളിച്ച് അപമാനിച്ച ആറ്റിങ്ങൽ പോലീസിനെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് നവംബർ 2 ന് രാവിലെ 10 ന് സിഐറ്റിയു ആറ്റിങ്ങൽ ഏര്യാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആറ്റിങ്ങൽ പോലീസ്റ്റേഷനിലേയ്ക്ക് മാർച്ച് നടത്തുന്നു.

കുറ്റം ചെയ്യുന്നവരെ ശിക്ഷിയ്ക്കുന്നതിന് സിഐറ്റിയു എതിരല്ല. അനിത അംഗണവാടിയിലേക്ക് പൂവൻപാറയിൽ നിന്നും ആർകെവി ബസിൽ കയറി വരുന്ന വഴിയിൽ കച്ചേരി നടയിൽ വച്ചാണ് മറ്റൊരു യാത്രക്കാരിയുടെ ബേഗിനകത്ത് സൂക്ഷിച്ചിട്ടുള്ള പഴ്സിനകത്തു നിന്നു അയ്യായിരം രൂപ മോഷ്ടിച്ചുവെന്നാരോപിച്ച് അനിതയേയും മറ്റൊരു ഇഞ്ചീനീയറിംഗ് വിദ്യാർത്ഥിനിയേയും മാത്രം ബസിൽ നിന്നിറക്കി സ്റ്റേഷനിൽ കൊണ്ടുപോയി പരിശോധന നടത്തി അധിക്ഷേപിച്ചത്. ബസ് സ്റ്റേഷനിലേയ്ക്ക് കൊണ്ടു പോകുകയോ മുഴുവൻ യാത്രക്കാരെയും പരിശോധനയ്ക്ക് വിധേയമാക്കുകയാ ചെയ്തില്ല. പരാതിക്കാരി ബസിൽ നിന്ന് ഇറങ്ങി കുറച്ചു നേരം കഴിഞ്ഞ് തിരികെ വന്നാണ് കാശ് നഷ്ടപ്പെട്ടെന്ന് പറയുന്നതും.
പോലീസ്റ്റേഷൻ മാർച്ചിൽ മുഴുവൻ തൊഴിലാളികളും പങ്കെടുക്കണമെന്ന് സിഐറ്റിയു ഏര്യാ പ്രസിഡൻ്റ് എം.മുരളിയും സെക്രട്ടറി അഞ്ചുതെങ്ങ് സുരേന്ദ്രനും നിരപരാധിയായ അനിതയെയും എഞ്ചീനിയറിംഗ് വിദ്യാർത്ഥിനിയെയും മാത്രം സ്റ്റേഷനിൽ കൊണ്ട് പോയി അപമാനിച്ച കുറ്റക്കാരായ പോലീസ്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന്
മഹിളാ അസോസിയേഷൻ ഏര്യാ കമ്മറ്റി പ്രസിഡൻ്റ് ലിജാബോസും സെക്രട്ടറി ആർ.സരിതയും സർക്കാരിനോട് ആവശ്യപ്പെട്ടു.


















