ആറ്റിങ്ങൽ കുന്നുവാരം യു.പി സ്കൂളിൽ കേരളപ്പിറവി ദിനാഘോഷവും, ലഹരി വിരുദ്ധ മനുഷ്യശൃഖലയും നടന്നു. കേരളപ്പിറവി ദിനാഘോഷത്തോടനുബന്ധിച്ച് ചെറിയ ക്ലാസ്സിലെ കുട്ടികൾക്കായി നടത്തിയ മലയാളി മങ്ക, മലയാളി മാരൻ മത്സരം ജനശ്രദ്ധ നേടി. കൂടാതെ ഭൂപട രചന, കേരളത്തിലെ പ്രകൃതി ഭംഗി വിഷയമാക്കി ചിത്രരചന (കളർ), കവിതാലാപനം എന്നിവയും പരിപാടിയ്ക്ക് മാറ്റേകി. തുടർന്ന് ലഹരിയ്ക്ക് എതിരായി മനുഷ്യശൃഖല സൃഷ്ടിക്കുകയും ലഹരി വിരുദ്ധ പ്രതിഞ്ജ എടുക്കുകയും ചെയ്തു. പരിപാടിയിൽ നഗരസഭ വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൻ ഷീജ, അദ്ധ്യാപകർ, രക്ഷിതാക്കൾ, പൂർവ്വ വിദ്യാർത്ഥികൾ എന്നിവർ സംബന്ധിച്ചു.



















