സർവീസ് രംഗത്തെ രക്തസാക്ഷി നാരായണൻ നായരുടെ 10-ആം രക്തസാക്ഷി ദിനം ആചാരിച്ചു. ആറ്റിങ്ങൽ നഗരസഭയിൽ കേരള മുനിസിപ്പൽ ആൻഡ് കോർപ്പറേഷൻ സ്റ്റാഫ് യൂണിയന്റെ ആഭിമുഖ്യത്തിൽ ആറ്റിങ്ങൽ നഗരസഭയിൽ വർഗീയ വിരുദ്ധ സദസ്സും അനുസ്മരണ യോഗവും നടന്നു. 2013 നവംബർ 5 നാണ് നാരായണൻ നായരെ ആർ എസ് എസ് ഗുണ്ടകൾ വീടുകയറി ആക്രമിച്ചു കൊലപ്പെടുത്തിയത്. ജന്മ നാടായ ആനവൂരിൽ പുരോഗമന പ്രസ്ഥാനങ്ങൾക്കൊപ്പം ചേർന്ന് നാടിന്റെ വികസനത്തതിനായി നേതൃത്വപരമായ പങ്കുവഹിച്ച വ്യക്തിയാണ്.

ആറ്റിങ്ങൽ നഗരസഭയിൽ അദ്ദേഹത്തിന്റെ ഛായാ ചിത്രത്തിൽ പുഷ്പാർച്ചന നടത്തി. ബാഡ്ജ് ധരിച്ചു കൊണ്ട് ജീവനക്കാർ ജോലിയിൽ പ്രവേശിച്ചു. ഉച്ചക്ക് 1 മണിക്ക് വർഗ്ഗീയ വിരുദ്ധ സദസ്സും അനുസ്മരണ പ്രഭാഷണവും നടന്നു. വർഗ്ഗീയ വിരുദ്ധ സദസ്സ് നഗരസഭ മുൻ ചെയർമാൻ എം. പ്രദീപ് ഉദ്ഘാടനം ചെയ്തു സംസാരിച്ചു. കെ എം സി എസ് യു മുൻ സംസ്ഥാന പ്രസിഡന്റ് എ. ഉണ്ണി അനുസ്മരണ പ്രഭാഷണം നടത്തി. സി ഐ ടി യു നേതാവ് രാമൻകുട്ടി, യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം കെ. രാജൻ, സംസ്ഥാന കൗൺസിൽ അംഗം ബി. ജയപ്രകാശ്, യൂണിറ്റ് സെക്രട്ടറി വിനോദ് വി. എസ്. യൂണിറ്റ് പ്രസിഡന്റ് ശില്പ എസ്. എന്നിവർ സംസാരിച്ചു.



















