സീനിയർ സിവിൽ പോലീസ് ഓഫീസർ സാബു പണിക്കരെ അരുവിക്കര പോലീസ് അറസ്റ്റു ചെയ്തു

Nov 12, 2022

seena

നെടുമങ്ങാട്: വിവാഹിതയായും ഭർത്താവ് ഉപേക്ഷിച്ച 40കാരിയെ പീഡിപ്പിച്ച്, നഗ്ന വീഡിയോ പകർത്തി അത് കാട്ടി, പുറത്തു വിടുമെന്ന് ഭീഷണിപ്പെടുത്തി നിരന്തരം പീഡിപ്പിച്ച പൊലീസ് വിജിലൻസ് ഗ്രേഡ് എസ്‌സിപിഓയെ പ്രതിയാക്കി അരുവിക്കര പൊലീസ് കേസെടുത്തു. കുഞ്ചാലുമ്മൂട് വിജിലൻസ് ഗ്രേഡ് എസ്‌സിപിഓ, കാച്ചാണി സ്നേഹ വീട്ടിൽ സാബു പണിക്കർ(48)നെ പ്രതിയാക്കിയാണ് അരുവിക്കര പൊലീസ് കേസെടുത്തത്. ഇയാൾ വിവാഹിതനാണ്. കുട്ടിയും ഉണ്ട്. പീഡനം, ഐടി ആക്ട് എന്നീ വകുപ്പുകൾ ചുമത്തിയാണ് ഇയാൾക്ക് എതിരെ കേസ് എടുത്തിരിക്കുന്നതെന്നും ഇയാളെ അരുവിക്കര സിഐ എസ്.ഷിബുകുമാർ ഇന്നലെ രാത്രിയോടെ കസ്റ്റഡിയിൽ എടുത്തു.

യുവതിയുടെ നഗ്ന വീഡിയോ കാട്ടി, പുറത്തു വിടുമെന്ന് ഭീഷണിപ്പെടുത്തി കഴിഞ്ഞ 7 വർഷമായി ഇയാൾ പീഡിപ്പിക്കുക ആയിരുന്നു. മാത്രമല്ല യുവതിയെ തിരുവനന്തപുരം, എറണാകുളം, തൃശൂർ എന്നിവിടങ്ങളിൽ കൊണ്ട് പോയി, ഹോട്ടലുകളിൽ മുറി എടുത്ത് പലപ്പോഴും പീഡിപ്പിക്കുകയായിരുന്നു എന്ന് പൊലീസ് അറിയിച്ചു. എന്നാൽ അടുത്തയിടെ യുവതിയുടെ നഗ്ന വീഡിയോ പുറത്ത് വിട്ടതിനെ തുടർന്ന് ആയിരുന്നു യുവതി അരുവിക്കര പൊലീസിൽ പരാതി നൽകിയത്. വീഡിയോ പ്രചരിപ്പിച്ച രണ്ട് പേരെ കഴിഞ്ഞ ദിവസം ഐ ടി ആക്ട് പ്രകാരം പോലീസ് അറസ്റ്റു ചെയ്തു.

cake tower new
LATEST NEWS
അട്ടപ്പാടി ഇരട്ടക്കൊലപാതകം: പ്രതിയും യുവതിയും ഒരേ ഗ്രാമക്കാർ; കഴിഞ്ഞത് ദമ്പതികളെന്ന വ്യാജേന

അട്ടപ്പാടി ഇരട്ടക്കൊലപാതകം: പ്രതിയും യുവതിയും ഒരേ ഗ്രാമക്കാർ; കഴിഞ്ഞത് ദമ്പതികളെന്ന വ്യാജേന

പാലക്കാട്: നാടിനെ നടുക്കിയ അട്ടപ്പാടി ഇരട്ടക്കൊലപാതക കേസിൽ നിർണായക വിവരങ്ങൾ പുറത്ത്. ഭവാനിപ്പുഴയിൽ...

‘അഭിനയം നിര്‍ത്താന്‍ തീരുമാനിച്ചു, ആരും വിളിക്കാതിരിക്കാന്‍ മുടിയും വെട്ടി’; വെളിപ്പെടുത്തി പാര്‍വതി

‘അഭിനയം നിര്‍ത്താന്‍ തീരുമാനിച്ചു, ആരും വിളിക്കാതിരിക്കാന്‍ മുടിയും വെട്ടി’; വെളിപ്പെടുത്തി പാര്‍വതി

അഭിനയം നിര്‍ത്താന്‍ തീരുമാനിച്ചിരിക്കുമ്പോഴാണ് തന്നെ തേടി ബാംഗ്ലൂര്‍ ഡെയ്‌സ് എത്തിയതെന്ന് നടി...

‘പുറത്ത് നില്‍ക്കടോ അങ്ങോട്ട്, നിങ്ങളെന്താ ബാത്ത് റൂമിലേക്ക് വരികയാണോ?’; മാധ്യമങ്ങളോട് ക്ഷുഭിതനായി പിണറായി

‘പുറത്ത് നില്‍ക്കടോ അങ്ങോട്ട്, നിങ്ങളെന്താ ബാത്ത് റൂമിലേക്ക് വരികയാണോ?’; മാധ്യമങ്ങളോട് ക്ഷുഭിതനായി പിണറായി

ആലപ്പുഴ: ഇഡി റിപ്പോര്‍ട്ട് സംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തില്‍ ക്ഷുഭിതനായി പിണറായി...