എന്‍ജിനീയറിങ് പ്രവേശനം; സമയപരിധി ഈ മാസം 30 വരെ നീട്ടി സുപ്രീംകോടതി

Nov 15, 2022

seena

ഡല്‍ഹി: കേരളത്തിലെ എന്‍ജിനീയറിങ് പ്രവേശനത്തിനുള്ള സമയം ഈ മാസം 30 വരെ സുപ്രീംകോടതി നീട്ടി. സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം പരിഗണിച്ചാണ് ജസ്റ്റിസ് ബി ആര്‍ ഗവായ് അധ്യക്ഷനായ ബെഞ്ചിന്റെ നടപടി. ഒക്ടോബര്‍ 25 ആയിരുന്നു പ്രവേശനത്തിനുള്ള അവസാന തീയതി. എന്നാല്‍ ബി. ടെക്കിന് 217 സീറ്റുകളും
എം ടെക്കിന് 253 സീറ്റുകളും ഒഴിഞ്ഞു കിടക്കുകയാണ്. പ്രവേശനത്തീയതി നീട്ടിക്കിട്ടിയാല്‍ കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവസരമാകുമെന്ന് സ്റ്റാന്‍ഡിങ് കോണ്‍സെല്‍ അറിയിച്ചതിനെത്തുടര്‍ന്നാണ് സുപ്രീംകോടതി നടപടി.

cake tower new
LATEST NEWS
ഇഡിയുടെ കത്ത്; പിണറായിക്കെതിരെ കേസ് എടുക്കാന്‍ ധാരണ; മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും കൂടിക്കാഴ്ച നടത്തി

ഇഡിയുടെ കത്ത്; പിണറായിക്കെതിരെ കേസ് എടുക്കാന്‍ ധാരണ; മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും കൂടിക്കാഴ്ച നടത്തി

തിരുവനന്തപുരം: സിഎംആര്‍എല്‍ - എക്സാലോജിക് ഇടപാടില്‍ അഴിമതി നിരോധന നിയമപ്രകാരം പ്രതിപക്ഷ നേതാവ്...