ലീഡർ സാംസ്കാരിക വേദിയുടെയും സൗഹൃദ കൂട്ടായ്മയുടെയും സംയുക്ത സമ്മേളനം ആറ്റിങ്ങൽ എസ്. എസ് പ്ലാസ മന്ദിരത്തിൽ അടൂർ പ്രകാശ് എം. പി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വച്ച് അവനവഞ്ചേരി അമ്പലമുക്കിൽ താമസിയ്ക്കുന്ന എസ്. സുനിതയ്ക്കു അടൂർ പ്രകാശ് എം. പി എൺപതിനായിരം രൂപ ധനസഹായമായി നൽകി. കിഡ്നിയ്ക്ക് ഗുരുതര തകരാറു സംഭവിച്ച രോഗിയ്ക് സഹപാഠികളുടെ കൂട്ടായ്മയാണ് പണം ശേഖരിച്ചത്. മൂന്നാം ഗഡു ഉടൻ നൽകാനാണ് തീരുമാനം.

ചടങ്ങിൽ മുൻ നഗരസഭ വൈസ് ചെയർമാൻ ഡോ. വി. എസ് അജിത് കുമാർ അദ്ധ്യക്ഷത വഹിച്ചു. കെ. കൃഷ്ണ മൂർത്തി, എസ്. ശ്രീരംഗൻ, മണനാക്കു ഷിഹാബുദീൻ, താഹിർ വക്കം, സലിം പാണന്റെ മുക്ക്, ശാസ്തവട്ടം രാജേന്ദ്രൻ, വി. ചന്ദ്രിക, ബിന്ദു.എസ്, ലല്ലു.എസ്, ആർ. വിജയകുമാർ, പി. അനിൽ കുമാർ, ചന്ദ്രശേഖരൻ നായർ എന്നിവർ സംസാരിച്ചു.


















