ഉന്മേഷവാനായി ഉമ്മന്‍ ചാണ്ടി ; ജര്‍മ്മനിയിലെ ചികിത്സക്ക് ശേഷം തിരിച്ചെത്തി

Nov 17, 2022

seena

കൊച്ചി: വിദഗ്ധ ചികിത്സയ്ക്ക് ശേഷം മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കേരളത്തില്‍ തിരിച്ചെത്തി. പുലര്‍ച്ചെ രണ്ടുമണിക്കാണ് ഉമ്മന്‍ചാണ്ടി തിരുവനന്തപുരത്തെത്തിയത്. ഏതാനും നാള്‍ കൂടി പൂര്‍ണ വിശ്രമമാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിട്ടുള്ളത്. ജര്‍മ്മനിയിലെ ബര്‍ലിന്‍ ചാരിറ്റി ആശുപത്രിയിലാണ് ഉമ്മന്‍ചാണ്ടിയെ ലേസര്‍ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയത്. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു ശസ്ത്രക്രിയ. മൂന്നു ദിവസം വിശ്രമിച്ച ശേഷം മടങ്ങിയാല്‍ മതിയെന്ന ഡോക്ടര്‍മാരുടെ ഉപദേശം അനുസരിച്ചാണ് യാത്ര 17 ലേക്ക് തീരുമാനിച്ചത്.

ഉമ്മന്‍ ചാണ്ടിക്കൊപ്പം, മക്കളായ മറിയ ഉമ്മന്‍, അച്ചു ഉമ്മന്‍, ചാണ്ടി ഉമ്മന്‍, ബെന്നി ബെഹനാന്‍ എംപി എന്നിവരും ബര്‍ലിനിലേക്ക് പോയിരുന്നു. ഉമ്മന്‍ ചാണ്ടി ഉന്മേഷവാനാണെന്നും ലേസര്‍ ശസ്ത്രക്രിയ ആയതിനാല്‍ മറ്റു പ്രയാസങ്ങളില്ലെന്നും അതിവേഗം അദ്ദേഹം പൂര്‍ണ ആരോഗ്യത്തിലേക്കു മടങ്ങുമെന്നും ബെന്നി ബഹനാന്‍ എംപി പറഞ്ഞു.

cake tower new
LATEST NEWS
ബംഗാള്‍ ഉള്‍ക്കടലില്‍ വെള്ളിയാഴ്ചയോടെ ന്യൂനമര്‍ദ്ദം; വ്യാഴം മുതല്‍ ശക്തമായ മഴ, യെല്ലോ അലര്‍ട്ട്

ബംഗാള്‍ ഉള്‍ക്കടലില്‍ വെള്ളിയാഴ്ചയോടെ ന്യൂനമര്‍ദ്ദം; വ്യാഴം മുതല്‍ ശക്തമായ മഴ, യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: മധ്യപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലും അതിനോട് ചേര്‍ന്ന ആന്ധ്രാപ്രദേശ്...

സ്വകാര്യ ബസുകള്‍ സര്‍വീസ് നിര്‍ത്തിവെക്കും; ഇനി മുന്നോട്ടു പോകാനാകില്ലെന്ന് ബസുടമകള്‍

സ്വകാര്യ ബസുകള്‍ സര്‍വീസ് നിര്‍ത്തിവെക്കും; ഇനി മുന്നോട്ടു പോകാനാകില്ലെന്ന് ബസുടമകള്‍

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ സമരത്തിലേക്ക്. സര്‍വീസുകള്‍ നിര്‍ത്തിവെച്ച് സമരം...