കണ്ണൂര്‍: കണ്ണൂര്‍ ആറളം ഫാമില്‍ ബൈക്കില്‍ സഞ്ചരിച്ച കള്ളുചെത്തു തൊഴിലാളിയ്ക്ക് നേര്‍ക്ക് കാട്ടാനയുടെ ആക്രമണം. വിളക്കോട് സ്വദേശി ആര്. പി സിനേഷിന്റെ നേര്‍ക്കാണ് ആക്രമണമുണ്ടായത്. സിനേഷിന്റെ ബൈക്ക് കാട്ടാന തകര്‍ത്തു. ആനയുടെ ആക്രമണത്തില്‍ നിന്നും സിനേഷ് അത്ഭുതകരമായി രക്ഷപ്പെട്ടു.


















