ആറ്റിങ്ങൽ: നാല് ദിവസമായി ആറ്റിങ്ങൽ ഗവ. മോഡൽ ബോയ്സ് എച്ച്.എസ്.എസ്, ഗവ. പ്രീ പ്രൈമറി സ്കൂൾ, ഡി.ഇ.ഒ ഓഫീസ് എന്നിവിടങ്ങളിൽ നടന്നു വന്ന ആറ്റിങ്ങൽ ഉപജില്ല കലോത്സവം സമാപിച്ചു. ഹൈസ്ക്കൂൾ വിഭാഗം ജനറൽ ഓവറാൾ കിരീടം ഗവ.ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ ആറ്റിങ്ങൾ നേടി. ഓവറാൾ രണ്ടാം സ്ഥാനം സി.എസ്.ഐ സ്കൂളിന്. ജനറൽ ഹയർ സെക്കന്ററി വിഭാഗത്തിൽ ഓവറാൾ കിരീടം എസ്.എസ്.വി. ജി.എച്ച്.എസ്.എസ് ചിറയിൻകീഴിനു ഓവറാൾ ഒന്നാം സ്ഥാനവും ഗവ: എച്ച്.എസ്.എസ് വെഞ്ഞാറമൂടിനു ഓവറാൾ രണ്ടാം സ്ഥാനവും ലഭിച്ചു.

യുപി ജനറൽ വിഭാഗത്തിൽ ഓവറാൾ കിരീടം ഡയറ്റ് ആറ്റിങ്ങലിനും ഓവറാൾ സെക്കന്റ് ഗവ.യു.പി.എസ്. വെഞ്ഞാറമൂടിനും, എൽ.പി. ഓവറാൾ എ.എം.എൽ.പി.എസ് പെരുംകുളത്തിനും സെക്കന്റ് ഗവ.യു.പി.എസ് വെഞ്ഞാറമൂടിനും ലഭിച്ചു. സംസ്കൃതോത്സവം ഹൈസ്ക്കൂൾ വിഭാഗത്തിൽ ഓവറോൾ കിരീടം ജനത എച്ച്.എസ്.എസ് തേമ്പാംമൂടിനും യു.പി സംസ്കൃതോത്സവത്തിൽ ഓവറാൾ കിരീടം വൈ.എൽ.എം. യു.പി.എസ് കീഴാറ്റിങ്ങലിനം ഓവറാൾ സെക്കന്റ് ഗവ: യു.പി.എസ്. പാലവിളയ്ക്കും ലഭിച്ചു.

അറബിക് കലോത്സവത്തിൽ എൽ .പി ഓവറാൾ എ.എം.എൽ.പി.എസ് പെരുംകുളത്തിനും, യു.പി ഓവറാൾ വൈ.എൽ.എം.യു.പി.എസ് കീഴാറ്റിങ്ങലിനും എച്ച്.എസ് ഓവറാൾ ഗവ.ഗേൾസ് എച്ച്.എസ്.എസ് ആറ്റിങ്ങലും നേടി.
സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനം ആറ്റിങ്ങൽ നഗരസഭാ വൈസ് ചെയർമാൻ തുളസീധരൻ പിള്ളയുടെ അധ്യക്ഷതയിൽ ആറ്റിങ്ങൽ എം.എൽ.എ ഒ.എസ്. അംബിക നിർവഹിച്ചു. നഗരസഭ ചെയർപെഴ്സൻ അഡ്വ.എസ്. കുമാരി, എ.നജാം, ഗിരിജ ടീച്ചർ, വിജയകുമാരൻ നമ്പൂതിരി, അജിത, അനിൽകുമാർ, വിജി കുമാർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.

















