ജോഡോ യാത്രയിലെ അംഗങ്ങള്‍ സ്‌റ്റേഡിയത്തില്‍ താമസിച്ചാല്‍ ബോംബ് സ്‌ഫോടനം നടത്തും; ഭീഷണി കത്ത്

Nov 18, 2022

seena

ഭോപ്പാല്‍: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയില്‍ പങ്കെടുക്കുന്നവര്‍ രാത്രി നഗരത്തിലെ സ്റ്റേഡിയത്തില്‍ താമസിച്ചാല്‍ ഇന്‍ഡോറില്‍ ബോംബ് സ്‌ഫോടനം നടത്തുമെന്ന് ഭീഷണിക്കത്ത്. ഇന്‍ഡോറിലെ ഒരു കടയിലാണ് ഭീഷണിക്കത്ത് ലഭിച്ചത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

ഇത് ഒരു വ്യാജഭീഷണി സന്ദേശമാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തതായി ഇന്‍ഡോര്‍ പൊലീസ് കമ്മീഷണര്‍ എച്ച് സി മിശ്ര പറഞ്ഞു. രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയില്‍ പങ്കെടുക്കുന്നവര്‍ ഖല്‍സ സ്റ്റേഡിയത്തില്‍ തങ്ങുകയാണെങ്കില്‍ ഇന്‍ഡോര്‍ നഗരത്തില്‍ ബോംബ് സ്‌ഫോടനങ്ങള്‍ നടക്കുമെന്നാണ് കത്തില്‍ പറയുന്നത്. നിലവില്‍ ജാഥ പര്യടനം നടത്തുന്നത് മഹാരാഷ്ട്രയിലാണ്. നവംബര്‍ 20ന് യാത്ര മധ്യപ്രദേശില്‍ പ്രവേശിക്കും. ജൂനി പ്രദേശത്തെ ഒരു ബേക്കറിക്കടയിലാണ് ഭീഷണിക്കത്ത് കിട്ടിയതെന്നും എച്ച്‌സി മിശ്ര പറഞ്ഞു.

cake tower new
LATEST NEWS
ബംഗാള്‍ ഉള്‍ക്കടലില്‍ വെള്ളിയാഴ്ചയോടെ ന്യൂനമര്‍ദ്ദം; വ്യാഴം മുതല്‍ ശക്തമായ മഴ, യെല്ലോ അലര്‍ട്ട്

ബംഗാള്‍ ഉള്‍ക്കടലില്‍ വെള്ളിയാഴ്ചയോടെ ന്യൂനമര്‍ദ്ദം; വ്യാഴം മുതല്‍ ശക്തമായ മഴ, യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: മധ്യപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലും അതിനോട് ചേര്‍ന്ന ആന്ധ്രാപ്രദേശ്...

സ്വകാര്യ ബസുകള്‍ സര്‍വീസ് നിര്‍ത്തിവെക്കും; ഇനി മുന്നോട്ടു പോകാനാകില്ലെന്ന് ബസുടമകള്‍

സ്വകാര്യ ബസുകള്‍ സര്‍വീസ് നിര്‍ത്തിവെക്കും; ഇനി മുന്നോട്ടു പോകാനാകില്ലെന്ന് ബസുടമകള്‍

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ സമരത്തിലേക്ക്. സര്‍വീസുകള്‍ നിര്‍ത്തിവെച്ച് സമരം...