ബാലസംഘം കടയ്ക്കാവൂർ മേഖല തൊപ്പിച്ചന്തയിൽ ലഹരി വിരുദ്ധ റാലി സംഘടിപ്പിച്ചു. കുടവൂർക്കോണം സ്കൂളിന് സമീപത്ത് നിന്ന് ആരംഭിച്ച അൻപതിൽപരം കുട്ടികൾ പ്ലക്കാർഡുകളും പിടിച്ച് പങ്കെടുത്ത റാലി കല്ലൂർക്കോണം റേഡിയോ പാർക്കിൽ സംഘടിപ്പിച്ചു. റാലിയ്ക്കൊടുവിൽ ബാലസംഘം കടയ്ക്കാവൂർ മേഖലാ കൺവീനർ രാഹുൽ. പി ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

തുടർന്ന് കുട്ടികൾ ഒത്തുചേർന്ന് ലഹരിയ്ക്കെതിരെ ചങ്ങല തീർത്തു. ലഹരി വിരുദ്ധ പോസ്റ്റർ രചനാ മത്സരവും ഇതോടനുബന്ധിച്ച് നടത്തി. ഏരിയാതലത്തിൽ നടത്തിയ ശാസ്ത്ര ക്വിസിൽ യഥാക്രമം ഒന്ന്, രണ്ട് മൂന്ന് സ്ഥാനങ്ങൾ നേടിയ മഹിമ, അഭിജിത്ത്, മിഥുൻ എന്നിവരെ മേഖലാ കൺവീനർ രാഹുൽ, മേഖലാ കമ്മിറ്റി അംഗം സുനിൽകുമാർ എന്നിവർ ചേർന്ന് അഭിനന്ദിച്ചു

















