രാത്രി ബൈക്കിലെത്തിയവര്‍ വീടാക്രമിച്ചു; ലഹരി മാഫിയയാണ് ആക്രമണത്തിനു പിന്നിലെന്ന് സൂചന

Nov 19, 2022

seena

കാട്ടാക്കട: 3 ബൈക്കുകളിലെത്തിയ 6 അംഗ സംഘം രാത്രിയില്‍ വീടുകയറി ആക്രമിച്ചു. കുളത്തുമ്മല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനു സമീപം വാടകയ്ക്ക് താമസിക്കുന്ന അനിലിന്റെ ജെ.ജെ.ഹൗസിനു നേരെ വ്യാഴം രാത്രി 10.30 ഓടെയായിരുന്നു ആക്രമണം. അനിലിന്റെ മാതാവ് ജെസ്സിക്ക് അക്രമികളുടെ മര്‍ദനമേറ്റു. അനില്‍ ആദ്യം താമസിച്ചിരുന്ന പുതുവയ്ക്കലിലെ വാടക വീടിനു നേരെയും ആക്രമണം നടന്നു. ആക്രമണത്തിനു പിന്നില്‍ ലഹരി സംഘമാണെന്നാണ് വിവരം. അനിലിന്റെ മരുമകന്‍ അമലിനെ തേടിവന്ന സംഘം വീടിന്റെ മുന്‍വശത്തെ ജനാല ചില്ലുകള്‍ അടിച്ച് തകര്‍ത്തു. വീട്ടുപകരണങ്ങള്‍ നശിപ്പിച്ച സംഘം തടയാന്‍ ശ്രമിച്ച അനിലിന്റെ മാതാവ് ജെസ്സിയെ മര്‍ദിച്ചു. കാലിനും കഴുത്തിനും അടിയേറ്റ ജസ്സി ആശുപത്രിയില്‍ ചികിത്സയിലാണ്.

ഒട്ടേറെ ക്രിമിനല്‍ കേസിലെ പ്രതിയായ നെയ്യാറ്റിന്‍കര സ്വദേശിയുമായുള്ള പണം ഇടപാടാണു ആക്രമണത്തിനു പിന്നിലെന്ന് പൊലീസ് പറഞ്ഞു. അനില്‍ നേരത്തെ വാടകയ്ക്ക് താമസിച്ചിരുന്ന പുതുവയ്ക്കലിലെ വീടിന്റെ മുന്‍ ഭാഗത്തെ ജനാല ചില്ല് തകര്‍ത്ത ശേഷമാണ് കുളത്തുമ്മലിലെ വീട് ആക്രമിച്ചത്. ലഹരി മാഫിയയാണ് ആക്രമണത്തിനു പിന്നിലെന്നാണ് സൂചനയെന്ന് കാട്ടാക്കട പൊലീസ് പറഞ്ഞു. അനിലിന്റെ മരുമകന്‍ അമല്‍, നെയ്യാറ്റിന്‍കര സ്വദേശി ഷൈന്‍ രാജിനു 10 ലക്ഷം രൂപ നല്‍കാനുണ്ടെന്നും ഈ പണം നല്‍കുന്നില്ലെന്നും ആരോപിച്ചായിരുന്നു അക്രമികള്‍ എത്തിയതെന്നു വീട്ടുകാര്‍ മൊഴി നല്‍കി.

ഷൈന്‍ രാജ് 2 കിലോ ഗ്രാം കഞ്ചാവ് കൈവശം വച്ചതിനും കൊലപാതക ശ്രമം ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയെന്നും പൊലീസ് പറഞ്ഞു. ഇയാളുടെ സംഘമാണ് ആക്രമണത്തിനു പിന്നിലെന്നാണ് പ്രാഥമിക വിവരമെന്നു പൊലീസ് പറഞ്ഞു.
സംഭവവുമായി ബന്ധപ്പെട്ട് 2 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി പൊലീസ് അറിയിച്ചു.

cake tower new
LATEST NEWS
ബംഗാള്‍ ഉള്‍ക്കടലില്‍ വെള്ളിയാഴ്ചയോടെ ന്യൂനമര്‍ദ്ദം; വ്യാഴം മുതല്‍ ശക്തമായ മഴ, യെല്ലോ അലര്‍ട്ട്

ബംഗാള്‍ ഉള്‍ക്കടലില്‍ വെള്ളിയാഴ്ചയോടെ ന്യൂനമര്‍ദ്ദം; വ്യാഴം മുതല്‍ ശക്തമായ മഴ, യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: മധ്യപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലും അതിനോട് ചേര്‍ന്ന ആന്ധ്രാപ്രദേശ്...

സ്വകാര്യ ബസുകള്‍ സര്‍വീസ് നിര്‍ത്തിവെക്കും; ഇനി മുന്നോട്ടു പോകാനാകില്ലെന്ന് ബസുടമകള്‍

സ്വകാര്യ ബസുകള്‍ സര്‍വീസ് നിര്‍ത്തിവെക്കും; ഇനി മുന്നോട്ടു പോകാനാകില്ലെന്ന് ബസുടമകള്‍

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ സമരത്തിലേക്ക്. സര്‍വീസുകള്‍ നിര്‍ത്തിവെച്ച് സമരം...