68 കാരനെ ഹണിട്രാപ്പിൽ കുടുക്കി വ്ലോ​ഗർ 23 ലക്ഷം തട്ടിയെടുത്തു

Nov 21, 2022

seena

മലപ്പുറം: ഉന്നതസ്വാധീനമുള്ള 68 കാരനെ ഹണിട്രാപ്പിൽ കുടുക്കി 23 ലക്ഷം രൂപ തട്ടിയെടുത്ത വ്ലോ​ഗർക്കും ഭർത്താവിനുമെതിരെ കേസ്. വ്ലോഗറായ റാഷിദയ്ക്കും ഭർത്താവ് തൃശൂർ കുന്നംകുളം സ്വദേശി നാലകത്ത് നിഷാദിനുമെതിരെയാണ് കേസെടുത്തത്. നിഷാദിനെ മലപ്പുറം കൽപകഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു. കൽപകഞ്ചേരി സ്വദേശിയാണ് തട്ടിപ്പിന് ഇരയായത്. സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു ദമ്പതികൾ. 28കാരിയായ റാഷിദ പ്രണയം നടിച്ചാണ് 68കാരനുമായി ബന്ധം സ്ഥാപിച്ചത്. ഇയാളെ ഇടയ്ക്കിടെ യുവതി ക്ഷണിച്ചു വരുത്തി അടുത്തിടപെട്ടു. എന്നാൽ ഇത് ഭർത്താവ് കണ്ടതായി നടിച്ചില്ല. രഹസ്യമായി സൗകര്യങ്ങൾ ഒരുക്കിക്കൊടുത്തതും ഭർത്താവാണ്.

ഭർത്താവ് തുടങ്ങാനിരിക്കുന്ന ബിസിനസിൽ സഹായിക്കണം എന്നാവശ്യപ്പെട്ടാണ് യുവതി പണം കൈക്കലാക്കി തുടങ്ങിയത്. പിന്നീട് ഭീഷണിയായി. പരസ്യമായി അപമാനിക്കുമെന്നു ഭീഷണിപ്പെടുത്തി 23 ലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നു. സാമ്പത്തിക ഭദ്രതയും ഉന്നത സ്വാധീനമുളള 68കാന്റെ പണം നഷ്മാകുന്നതിന്റെ കാരണം അന്വേഷിച്ച കുടുംബമാണ് തട്ടിപ്പ് മനസിലാക്കിയത്. ഇവർ നൽകിയ പരാതിയിൽ അന്വേഷണം നടത്തിയാണ് നിഷാദിനെ അറസ്റ്റ് ചെയ്തത്. റാഷിദയ്ക്കെതിരെയും നടപടികൾ ആരംഭിച്ചു.

cake tower new
LATEST NEWS
ബംഗാള്‍ ഉള്‍ക്കടലില്‍ വെള്ളിയാഴ്ചയോടെ ന്യൂനമര്‍ദ്ദം; വ്യാഴം മുതല്‍ ശക്തമായ മഴ, യെല്ലോ അലര്‍ട്ട്

ബംഗാള്‍ ഉള്‍ക്കടലില്‍ വെള്ളിയാഴ്ചയോടെ ന്യൂനമര്‍ദ്ദം; വ്യാഴം മുതല്‍ ശക്തമായ മഴ, യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: മധ്യപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലും അതിനോട് ചേര്‍ന്ന ആന്ധ്രാപ്രദേശ്...

സ്വകാര്യ ബസുകള്‍ സര്‍വീസ് നിര്‍ത്തിവെക്കും; ഇനി മുന്നോട്ടു പോകാനാകില്ലെന്ന് ബസുടമകള്‍

സ്വകാര്യ ബസുകള്‍ സര്‍വീസ് നിര്‍ത്തിവെക്കും; ഇനി മുന്നോട്ടു പോകാനാകില്ലെന്ന് ബസുടമകള്‍

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ സമരത്തിലേക്ക്. സര്‍വീസുകള്‍ നിര്‍ത്തിവെച്ച് സമരം...