എം ബി ബി എസ് അഡ്മിഷൻ നേടിയ ശ്രീകുട്ടിയ്ക്ക് സി പി ഐ എം വഞ്ചിയൂർ ബ്രാഞ്ചി ന്റെ നേതൃത്വത്തിൽ ഉപഹാരവും മധുരവും നൽകി ആദരിച്ചു. ആറ്റിങ്ങൽ എം എൽ എ
ഒ. എസ് അംബിക ഉദ്ഘാടനം നിർവഹിച്ചു. മുൻ കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. സുഭാഷ്, സി പി ഐ എം വഞ്ചിയൂർ ബ്രാഞ്ച് സെക്രട്ടറി സുധീഷ് ശിവപ്രസാദ്, സുനിൽകുമാർ, ഡി വൈ എഫ് ഐ വഞ്ചിയൂർ മേഖല പ്രസിഡന്റ് ഷിജിൻലാൽ, മുഹമ്മദ് ഷാ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.


















