കുടുംബശ്രീയിലെ കമ്യൂണിറ്റി കൗണ്‍സിലർമാരുടെ ഓണറേറിയം ₹12,000 മായ് വർദ്ധിപ്പിച്ചു.
കുടുംബശ്രീ ജന്‍ഡർ പ്രവർത്തനങ്ങളുടെ ഭാഗമായി സിഡിഎസ് തലത്തിൽ പ്രവർത്തിക്കുന്ന റിസോഴ്സ് പേഴ്സണ്‍മാർ അഥവാ കമ്യൂണിറ്റി കൗണ്‍സിലർമാരുടെ ഓണറേറിയമാണ് നിലവില്‍ ₹9,000 നിന്നും ₹12,000 മായ് വർദ്ധിപ്പിച്ചത്.
സമൂഹത്തിലെ അരക്ഷിതാവസ്ഥ അനുഭവിക്കുന്ന സ്ത്രീകൾക്കും കുട്ടികൾക്കും പ്രശ്നങ്ങൾ തുറന്നു പറയുന്നതിനും പരിഹരിക്കുന്നതിനുമുള്ള സഹായം ഉറപ്പാക്കുകയാണ് കമ്യൂണിറ്റി കൗണ്‍സിലർമാരുടെ ചുമതല. നിലവിൽ സംസ്ഥാനത്ത് മാത്രം 383 കമ്യൂണിറ്റി കൗണ്‍സിലർമാരാണ് പ്രവർത്തിക്കുന്നത്. ഇവർക്ക് 12 ദിവസം മാത്രമാണ് ചുമതലകൾ നൽകാന് സാധിച്ചിരുന്നത്. ഈ പ്രശ്നത്തിന് പരിഹാരം കാണുന്നതിന്റെ ഭാഗമായാണ് പുതിയ തീരുമാനം. ബിരുദയോഗ്യതയോ, അഞ്ച് വർഷം കുടുംബശ്രീ ജന്‍ഡർ പ്രവർത്തനങ്ങളിൽ റിസോഴ്സ് പേഴ്സണ്‍മാരായി സേവനമനുഷ്ഠിച്ചതോ ആയ കുടുംബശ്രീ അംഗങ്ങളിൽ നിന്നാണ് കമ്യൂണിറ്റി കൗണ്‍സിലർമാരെ ജില്ലാതലത്തിൽ തെരഞ്ഞെടുത്തത്.
സൈക്കോളജി, സോഷ്യൽ വർക്കർ വിഷയങ്ങളിൽ അക്കാദമിക് യോഗ്യതയുള്ളവരും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

















