വയലിനിസ്റ്റ് ബിജു പകൽക്കുറി ഫാൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ മൂതല ഗവണ്മെന്റ് എൽ പി എസിലെ എല്ലാ ക്ലാസ്സ് റൂമുകളിലും ക്ലോക്കുകൾ വിതരണം നടത്തി. ഇതിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. ഹസീന നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. മാധവൻകുട്ടി അധ്യക്ഷത വഹിച്ചു, സ്കൂൾ എച്ച് എച്ച് എം പി. ആർ പത്മകുമാരി സ്വാഗതം പറഞ്ഞു.
വാർഡ് മെമ്പറും വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സണായ എസ് ഷീബ മുഖ്യ പ്രഭാഷണം നടത്തി. വയലിനിസ്റ്റ് ബിജു, പകൽകുറി ഫാൻസ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ഷിബു ഹമീദ്, പി ടി എ പ്രസിഡന്റും പള്ളിക്കൽ ഫാർമേഴ്സ് ബാങ്ക് ബോർഡ് മെമ്പറുമായ ദീപു മോഹൻ, സി ഡി എസ് അംഗങ്ങൾ ആയ സിന്ധു, പുഷ്പലത, അധ്യാപകരായ സർവ്വശ്രീ ബീന എൽ, ജസീല എൻ. എസ്, സജി ജെ, നിസാർ. എസ് തുടങ്ങിയവർ ആശംസകൾ അറിയിച്ചു.


















