നവവധൂവരൻമാർ ദിന പത്രത്തിന്റെ വാർഷിക വരിസംഖ്യ നൽകി മാതൃകയായി

Nov 25, 2022

seena

ആറ്റിങ്ങൽ: നവവധൂവരൻമാർ ദിന പത്രത്തിന്റെ വാർഷിക വരിസംഖ്യ നൽകി മാതൃകയായി. ആറ്റിങ്ങൽ അക്കരവിള ലക്ഷ്മി നിവാസിൽ കെ. പെരുമാൾ ആചാരി, എൽ. ശാന്ത അമ്മാൾ ദമ്പതികളുടെ മകൻ പി. വിഷ്ണുവും വധു ഡോ.ആതിര വിജയനുമാണ് വിവാഹ ദിനത്തിൽ വാർഷിക വരിസംഖ്യ നൽകിയത്. സി.പി.ഐ(എം) ആറ്റിങ്ങൽ ഏര്യാ സെന്റർ അംഗവും കർഷക തൊഴിലാളി യൂണിയൻ ആറ്റിങ്ങൽ ഏര്യ സെക്രട്ടറിയുമായ ആർ. രാജു വരിസംഖ്യ ഏറ്റുവാങ്ങി.

സി.പി.ഐ(എം)ഏര്യാ കമ്മിറ്റി അംഗവും ഡി വൈ എഫ് ഐ ആറ്റിങ്ങൽ ബ്ലോക്ക്‌ സെക്രട്ടറിയുമായ സി.ജി വിഷ്ണു ചന്ദ്രൻ, സി.പി.ഐ(എം) പച്ചംകുളം ബ്രാഞ്ച് സെക്രട്ടറിയും ആറ്റിങ്ങൽ വെസ്റ്റ് ലോക്കൽ കമ്മിറ്റി അംഗവുമായ ജി.നാരായണ പിള്ള, ആറ്റിങ്ങൽ വെസ്റ്റ് ലോക്കൽ കമ്മിറ്റി അംഗം എസ്.സതീഷ് കുമാർ, ആറ്റിങ്ങൽ മുനിസിപ്പാലിറ്റി വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സണും പച്ചംകുളം വാർഡ് കൗൺസിലറും ലോക്കൽ കമ്മിറ്റി അംഗവുമായ എസ്. ഷീജ, സി.പി.ഐ(എം)പച്ചംകുളം ബ്രാഞ്ച് അംഗവും ഡി.വൈ.എഫ്.ഐ ആറ്റിങ്ങൽ വെസ്റ്റ് മേഖല പ്രസിഡന്റുമായ പ്രശാന്ത് മങ്കാട്ടു എന്നിവർ പങ്കെടുത്തു.

cake tower new
LATEST NEWS
ബംഗാള്‍ ഉള്‍ക്കടലില്‍ വെള്ളിയാഴ്ചയോടെ ന്യൂനമര്‍ദ്ദം; വ്യാഴം മുതല്‍ ശക്തമായ മഴ, യെല്ലോ അലര്‍ട്ട്

ബംഗാള്‍ ഉള്‍ക്കടലില്‍ വെള്ളിയാഴ്ചയോടെ ന്യൂനമര്‍ദ്ദം; വ്യാഴം മുതല്‍ ശക്തമായ മഴ, യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: മധ്യപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലും അതിനോട് ചേര്‍ന്ന ആന്ധ്രാപ്രദേശ്...

സ്വകാര്യ ബസുകള്‍ സര്‍വീസ് നിര്‍ത്തിവെക്കും; ഇനി മുന്നോട്ടു പോകാനാകില്ലെന്ന് ബസുടമകള്‍

സ്വകാര്യ ബസുകള്‍ സര്‍വീസ് നിര്‍ത്തിവെക്കും; ഇനി മുന്നോട്ടു പോകാനാകില്ലെന്ന് ബസുടമകള്‍

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ സമരത്തിലേക്ക്. സര്‍വീസുകള്‍ നിര്‍ത്തിവെച്ച് സമരം...