ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വിവാഹ ഷൂട്ടിങ്ങിനിടെ ആന ഇടഞ്ഞു

Nov 26, 2022

seena

തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വിവാഹ ഷൂട്ടിങ്ങിനിടെ ആന ഇടഞ്ഞു. പെട്ടെന്ന് വലത്തോട്ട് തിരിഞ്ഞ ആനയുടെ ആക്രമണത്തില്‍ നിന്ന് രണ്ടാം പാപ്പാന്‍ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. കാലില്‍ പിടിച്ച് ചുഴറ്റിയെടുത്തെങ്കിലും രണ്ടാം പാപ്പാന്‍ ആനയുടെ തുമ്പിക്കൈയില്‍ നിന്ന് വഴുതി വീഴുകയായിരുന്നു. ഈ മാസം പത്തിനാണ് സംഭവം നടന്നത്. ക്ഷേത്രത്തിന്റെ തെക്കേനടയിലാണ് ആന ഇടഞ്ഞത്.

ശീവേലിയ്ക്ക് എത്തിച്ച ദേവസ്വം ബോര്‍ഡിന്റെ തന്നെ ആനയായ ദാമോദര്‍ദാസാണ് പെട്ടെന്ന് അക്രമാസക്തമായത്. വിവാഹ ഷൂട്ടിങ്ങിനിടെയാണ് സംഭവം നടന്നത്. ശാന്തനായി നടന്നുവരുന്ന ആന പെട്ടെന്ന് തന്നെ പ്രകോപിതനാവുകയായിരുന്നു. വലത്തോട്ട് തിരിഞ്ഞ ആന രണ്ടാം പാപ്പാന്റെ കാലില്‍ പിടിച്ച് ചുഴറ്റിയെടുത്തു. എന്നാല്‍ തുമ്പിക്കൈയില്‍ നിന്ന് വഴുതിവീണ് രണ്ടാം പാപ്പാന്‍ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. ആന പാപ്പാന്റെ ഉടുമുണ്ട് ഉരിഞ്ഞെടുക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. പിന്നാലെ ശാന്തനായ ആനയെ ഉടന്‍ തന്നെ തളച്ചു. ക്ഷേത്രത്തില്‍ നിരവധി ആളുകള്‍ ഉള്ളപ്പോഴാണ് ആന ഇടഞ്ഞത്.

cake tower new
LATEST NEWS
ബംഗാള്‍ ഉള്‍ക്കടലില്‍ വെള്ളിയാഴ്ചയോടെ ന്യൂനമര്‍ദ്ദം; വ്യാഴം മുതല്‍ ശക്തമായ മഴ, യെല്ലോ അലര്‍ട്ട്

ബംഗാള്‍ ഉള്‍ക്കടലില്‍ വെള്ളിയാഴ്ചയോടെ ന്യൂനമര്‍ദ്ദം; വ്യാഴം മുതല്‍ ശക്തമായ മഴ, യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: മധ്യപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലും അതിനോട് ചേര്‍ന്ന ആന്ധ്രാപ്രദേശ്...

സ്വകാര്യ ബസുകള്‍ സര്‍വീസ് നിര്‍ത്തിവെക്കും; ഇനി മുന്നോട്ടു പോകാനാകില്ലെന്ന് ബസുടമകള്‍

സ്വകാര്യ ബസുകള്‍ സര്‍വീസ് നിര്‍ത്തിവെക്കും; ഇനി മുന്നോട്ടു പോകാനാകില്ലെന്ന് ബസുടമകള്‍

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ സമരത്തിലേക്ക്. സര്‍വീസുകള്‍ നിര്‍ത്തിവെച്ച് സമരം...