കിഴുവിലം ഗ്രാമ പഞ്ചായത്തിൽ പ്രാഥമികാരോഗ്യ കേന്ദ്രത്തെ കുടുംബാരോഗ്യ കേന്ദ്രമായി മാറ്റാൻ മന്ത്രിയ്ക്ക് നിവേദനം നൽകി

Nov 26, 2022

seena

കിഴുവിലം ഗ്രാമ പഞ്ചായത്തിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തെ കുടുംബാരോഗ്യ കേന്ദ്രമായി പ്രവർത്തിപ്പിക്കുന്നതിന് ആവശ്യമായ അധിക തസ്തിക അനുവദിക്കണമെന്നും വൈകുന്നേരം 6 മണിവരെ ആശുപത്രി പ്രവർത്തനം നടത്തുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് ആരോഗ്യ വകുപ്പ് മന്ത്രിയ്ക്ക് നിവേദനം നല്കി. സംസ്ഥാന സർക്കാർ അനുവദിച്ച ഫണ്ടും എം.എൽ.എ യുടെ പ്രാദേശിക വികസന ഫണ്ടും ഉൾപ്പടെ 65 ലക്ഷം രൂപ വിനിയോഗിച്ചു നിർമ്മിക്കുന്ന കെട്ടിടം പൂർത്തിയായി വരുകയാണ്.

20 വാർഡുകളിലായി 35000 ലധികം ജന സംഖ്യയുള്ള കിഴുവിലം ഗ്രാമ പഞ്ചായത്ത് പ്രദേശത്ത് നിലവിലുള്ള മൂന്നു സബ് സെന്ററുകളുടെയും പ്രവർത്തനം ഊർജ്ജിതപ്പെടുത്തുന്നതിനും പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്കുള്ള റോഡ് അടിയന്തിരമായി പ്രവൃത്തികൾ പൂർത്തീകരിക്കാൻ കരാറുകാരനോട് നിർദ്ദേശിക്കാനും പൂർത്തിയാക്കാത്ത പക്ഷം കരാറുകാരന്റെ നഷ്ടോത്തരവാദിത്വത്തിൽ തുടർ നടപടികൾ സ്വീകരിക്കാനും തീരുമാനിച്ചു. കൂടാതെ 08 കുറക്കട വാർഡിൽ ഏറ്റെടുത്തിട്ടുള്ള കൊച്ചാലും മൂട് – മുരിയക്കോട് റോഡ് (20 ലക്ഷം രൂപ), കൊച്ചാലും മൂട് അംബേദ്ക്കർ ഗ്രാമം റോഡ്‌ (10ലക്ഷം രൂപ), കുറക്കട അങ്കണവാടി സൗകര്യമൊരുക്കൽ (4 ലക്ഷം) എന്നിവ സമയബന്ധിതമായി പൂർത്തിയാക്കാനും തീരുമാനിച്ചു. കുറക്കട അപ്പൂപ്പൻ നടകുളം വൃത്തിയാക്കുന്നതിലേയ്ക്ക് പഞ്ചായത്ത് അനുവദിച്ച ഒരു ലക്ഷം രൂപയുടെ പ്രവൃത്തികൾ ആരംഭിക്കാനും ജില്ലാ പഞ്ചായത്ത് 50 ലക്ഷം രൂപ വിനിയോഗിച്ചു പൂർത്തിയാക്കിയ പുകയിലത്തോപ്പ്‌ 18 ആം മൈൽ റോഡിന്റെ ഉദ്ഘാടനം നടത്തുന്നതിനും തീരുമാനിച്ചു.

cake tower new
LATEST NEWS
ബംഗാള്‍ ഉള്‍ക്കടലില്‍ വെള്ളിയാഴ്ചയോടെ ന്യൂനമര്‍ദ്ദം; വ്യാഴം മുതല്‍ ശക്തമായ മഴ, യെല്ലോ അലര്‍ട്ട്

ബംഗാള്‍ ഉള്‍ക്കടലില്‍ വെള്ളിയാഴ്ചയോടെ ന്യൂനമര്‍ദ്ദം; വ്യാഴം മുതല്‍ ശക്തമായ മഴ, യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: മധ്യപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലും അതിനോട് ചേര്‍ന്ന ആന്ധ്രാപ്രദേശ്...

സ്വകാര്യ ബസുകള്‍ സര്‍വീസ് നിര്‍ത്തിവെക്കും; ഇനി മുന്നോട്ടു പോകാനാകില്ലെന്ന് ബസുടമകള്‍

സ്വകാര്യ ബസുകള്‍ സര്‍വീസ് നിര്‍ത്തിവെക്കും; ഇനി മുന്നോട്ടു പോകാനാകില്ലെന്ന് ബസുടമകള്‍

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ സമരത്തിലേക്ക്. സര്‍വീസുകള്‍ നിര്‍ത്തിവെച്ച് സമരം...