ക്രൈസ്റ്റ്ചര്‍ച്ച്: ന്യൂസിലന്‍ഡിന് എതിരായ പരമ്പരയിലെ അവസാന ഏകദിനത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ 219 റണ്‍സിന് ഓള്‍ഔട്ട്. 47.3 ഓവറില്‍ ഇന്ത്യന്‍ ഇന്നിങ്സിന് തിരശീല വീണു. ശ്രേയസ് അയ്യരും വാഷിങ്ടണ്‍ സുന്ദറും മാത്രമാണ് ഇന്ത്യന്‍ നിരയില്‍ അല്‍പ്പമെങ്കിലും പിടിച്ചു നിന്നത്.

ഇന്ത്യന്‍ സ്കോര്‍ 39ലേക്ക് എത്തിയപ്പോള്‍ തന്നെ ഓപ്പണര്‍ ഗില്ലിനെ ഇന്ത്യക്ക് നഷ്ടമായി. 22 പന്തില്‍ നിന്ന് 13 റണ്‍സ് മാത്രം എടുത്താണ് ഗില്‍ മടങ്ങിയത്. പിന്നാലെ 45 പന്തില്‍ നിന്ന് 28 റണ്‍സ് എടുത്ത് നിന്ന നായകന് ധവാനും കൂടാരം കയറി. രണ്ട് ഓപ്പണര്‍മാരേയും മടക്കിയത് ആദം മില്‍നെയാണ്.

















