കിളിമാനൂർ: സമഗ്ര ശിക്ഷാ കേരളം ബി ആർ സി കിളിമാനൂരിന്റെ നേതൃത്വത്തിൽ രാജാ രവിവർമ്മ സാംസ്കാരിക നിലയത്തിൽൽ വച്ച് ഭിന്നശേഷി ദിനാഘോഷം സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ജി ജി ഗിരികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഡിസ്ട്രിക്റ്റ് പ്രോജക്റ്റ് കോ-ഓർഡിനേറ്റർ എസ് ജവാദ് മുഖ്യപ്രഭാഷണം നടത്തി. കിളിമാനൂർ ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കൊട്ടറ മോഹൻ കുമാർ, കിളിമാനൂർ ആർ.ആർ. വി ബോയ്സ് ഹൈസ്കൂളിലെ എൻ.എസ്.എസ് പ്രോഗ്രാം കോ-ഓർഡിനേറ്റർ സോണി ജി ജെ, സ്പെഷ്യൽ എഡ്യൂക്കേറ്റർ അനീഷ് എസ്. എൽ എന്നിവർ സംസാരിച്ചു.
വിവിധ മേഖലകളിൽ കഴിവും മികവും തെളിച്ച വിഭിന്ന ശേഷി കുട്ടികൾക്ക് സമ്മാനവും മെഡലുകളും വിതരണം ചെയ്തു. കലോൽസവത്തിൽ പങ്കെടുത്ത് സമ്മാനാർഹരായ കുട്ടികളുടെ വിവിധ കലാപരിപാടികൾ സംഘടിപ്പിച്ചു.
സ്കൂളുകളിൽ ഒന്നും രണ്ടും സ്ഥാനം നേടിയ കുട്ടികളുടെ ചിത്രരചന, പോസ്റ്ററുകളുടെ പ്രദർശനം, ചിത്ര പ്രദർശനം, ബിഗ് കാൻവാസ് എന്നിവ സംഘടിപ്പിച്ചു. വിളംബര ജാഥയോടൊപ്പം ഫ്ളാഷ് മോബ്, ചെണ്ടമേളം, ദീപശിഖ റാലി, സൈക്കിൾ റാലി എന്നിവ നവീന അനുഭവമായി മാറി. കിളിമാനൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി. ആർ മനോജ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രോജക്റ്റ് കോ-ഓർഡിനേറ്റർ വി.ആർ സാബു സ്വാഗതം പറഞ്ഞു. ബി.ആർ സി ട്രെയിനർ ഷാനവാസ്. ബി നന്ദി പ്രകാശിപ്പിച്ചു. അധ്യാപകർ, രക്ഷകർത്താക്കൾ കുട്ടികളടക്കം മുന്നൂറിലധികം പേർ പങ്കെടുത്തു.

















