പട്ടികജാതി വിഭാഗക്കാര്‍ അംഗങ്ങളായുള്ള സ്വാശ്രയ സംഘങ്ങള്‍ക്ക് ധനസഹായം അനുവദിക്കുന്ന പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു. പത്തോ അതിലധികമോ പട്ടികജാതി വിഭാഗക്കാര്‍ അംഗങ്ങളായിട്ടുള്ള സ്വയം സഹായ സംഘങ്ങള്‍ക്കും, 80 ശതമാനമോ അതിനുമുകളിലോ പട്ടികജാതി വിഭാഗക്കാര്‍ അംഗങ്ങളായിട്ടുള്ള വനിതാ സ്വാശ്രയ സംഘങ്ങള്‍ക്കും അപേക്ഷിക്കാം. ഒരു വര്‍ഷത്തെ പ്രവര്‍ത്തന പരിചയമുള്ള സ്വാശ്രയ സംഘങ്ങളുടെ പ്രോജക്ടുകളാണ് പരിഗണിക്കുക. പരമാവധി 15 ലക്ഷം രൂപ വരെ മുതല്‍മുടക്കുള്ള പ്രോജക്ടുകളാണ് പദ്ധതിക്കായ് പരിഗണിക്കുക. മുതല്‍ മുടക്കിന്റെ 25 ശതമാനം തുക സ്വാശ്രയ സംഘങ്ങള്‍ ബാങ്ക് ലോണ്‍ മുഖേന സ്വരൂപിക്കണം. താല്പര്യമുള്ളവര് ഡിസംബര്‍ 15 നകം അപേക്ഷ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് കല്‍പ്പറ്റ സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ പട്ടികജാതി വികസന ഓഫീസുമായി ബന്ധപ്പെടുക.
ഫോണ്‍: 04936203824.
ആറ്റിങ്ങലിൽ സ്കൂൾ ബസും ഓട്ടോയും കൂട്ടിയിടിച്ച് അപകടം
നാഷണൽ ഹൈവേ KTCT ഹോസ്പിറ്റലിനു സമീപം സ്കൂൾ ബസും ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടം. അപകടത്തിൽ ഓട്ടോ...
















