കുടവൂർക്കോണം ഗവ. ഹൈസ്കൂളിൽ സംഘടിപ്പിച്ച ശാസ്ത്രരംഗം ഏകദിന ശില്പശാല ശാസ്ത്ര സാഹിത്യ പരിഷത്ത് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയംഗവും കഴക്കൂട്ടം മേഖലാ ബാലവേദി കൺവീനറുമായ ഹരിഹരൻ ഉദ്ഘാടനം ചെയ്തു. ശാസ്ത്ര സാഹിത്യ പരിഷത്ത് ആറ്റിങ്ങൽ മേഖലാ ജോയിന്റ് സെക്രട്ടറിയും ആറ്റിങ്ങൽ മേഖലാ ബാലവേദി കൺവീനറുമായ ഷാൻ പങ്കെടുത്തു. കുട്ടികളിൽ ശാസ്ത്രാവബോധം വളർത്തുക, ശാസ്ത്ര പരീക്ഷണങ്ങളിൽ താൽപ്പര്യമുണ്ടാക്കുക തുടങ്ങിയ ലക്ഷ്യത്തോടെയാണ് ശില്പശാല സംഘടിപ്പിച്ചത്. ഉച്ചയ്ക്ക് ശേഷം ഉള്ള ഗണിത ശാസ്ത്ര സെഷൻ ക്ലാസുകൾ നയിച്ചത് ലക്ഷ്മീ വിലാസം ഹൈസ്കൂളിലെ അദ്ധ്യാപകൻ രാഹുൽ .പി ആണ്. വേദഗണിതം, പാട്ട് രൂപേണയുള്ള ഗണിതപഠനം തുടങ്ങിയവയിലൂടെ കുട്ടികളിൽ ഗണിതം വളരെ രസകരമായി അവതരിപ്പിയ്ക്കാൻ രാഹുൽ. പിയ്ക്ക് കഴിഞ്ഞു.


















