ആറ്റിങ്ങൽ നഗരസഭയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച കേരളോത്സവത്തിൽ കലാകായിക മത്സരങ്ങളിൽ ആറ്റിങ്ങൽ ചിൽഡ്രൻസ് ആർട്ട്സ് ക്ലബ്ബ് 195 പോയിന്റ് നേടിക്കൊണ്ട് ഓവർ ഓൾ ചാമ്പ്യൻമാരായി. നവംബർ 27 മുതൽ ഡിസംബർ 4 വരെ നടന്ന മത്സരങ്ങളിൽ 15 വയസിനും 40 വയസിനും ഇടയിലുള്ള മുന്നൂറോളം പ്രതിഭകൾ മാറ്റുരച്ചു. കലാ മത്സരങ്ങൾ, ഗെയിംസ്, അത്ലറ്റ്, ചെസ്സ്, മറ്റ് കായിക മത്സരങ്ങൾ എന്നിങ്ങനെ 5 ഇനങ്ങളായിരുന്നു.

ശ്രീപാദം സ്റ്റേഡിയം, ഗവ.കോളേജ് ഗ്രൗണ്ട്, മാമം ടർഫ്, ടൗൺ യുപി സ്കൂൾ എന്നിവിടങ്ങളായിരുന്നു മത്സര വേദികൾ. ടൗൺ യുപി സ്കൂൾ അങ്കണത്തിൽ നടന്ന സമാപന യോഗത്തിൽ ചെയർപേഴ്സൺ അഡ്വ.എസ്.കുമാരി വിജയികൾക്കുള്ള സമ്മാനവും സർട്ടിഫിക്കറ്റും വിതരണം ചെയ്തു. വൈസ് ചെയർമാൻ ജി.തുളസീധരൻപിള്ള, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ എസ്.ഷീജ, ഗിരിജ ടീച്ചർ, എ.നജാം, കൗൺസിലർ മുരളീധരൻ നായർ, രാജഗോപാലൻ പോറ്റി, കൗൺസിലറും എസിഎസി ക്ലബ് ഭാരവാഹിയുമായ എസ്.സുഖിൽ എ സി എ സി സെക്രട്ടറി ഷാൻ കുമാർ എന്നിവർ തുടങിയവർ പങ്കെടുത്തു.

















