വിദ്യാർത്ഥിനി ട്രെയിനിൽ നിന്നും തെറിച്ചു വീണു

Dec 6, 2022

seena

വിദ്യാർത്ഥിനി ട്രെയിനിൽ നിന്നും തെറിച്ചു വീണു. വർക്കല ഇടവ റെയിൽവേ ഗേറ്റിനു സമീപം ആണ് സംഭവം. തിരുവനന്തപുരത്തേയ്ക്ക് പോവുകയായിരുന്ന
ഗുരുവായൂർ തിരുവനന്തപുരം ഇന്റർസിറ്റി എസ്പ്രെസ്സിൽ നിന്നുമാണ് പെണ്കുട്ടി തെറിച്ചു വീണത്. രാവിലെ 8.55 ഓടെയാണ് സംഭവം.

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജിലെ മൂന്നാം വർഷ ബിരുദ വിദ്യാർഥിനിയായ സൂര്യമോൾ ആണ് ട്രെയിനിൽ നിന്നും വീണത്. ആലപ്പുഴ ചേർത്തല സ്വദേശിനിയാണ്. നാട്ടുകാരാണ് കുട്ടിയെ ആശുപത്രിയിൽ എത്തിച്ചത്. ഗുരുതര പരിക്കുകളോടെ വർക്കല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ചെവിയിൽ നിന്ന് ബ്ലഡ് ഒഴുകുന്ന നിലയിലാണ്. പ്രാഥമിക ചികിത്സ നൽകിയ ശേഷം തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് കൊണ്ട് പോയി.

cake tower new
LATEST NEWS