വധ ശ്രമക്കേസിൽ വിദേശത്തേക്ക് കടന്നു കളഞ്ഞ പ്രതി എയർപോർട്ടിൽ വച്ച് പിടിയിലായി

Dec 7, 2022

seena

വധ ശ്രമക്കേസിൽ വിദേശത്തേക്ക് കടന്നുകളഞ്ഞ പ്രതി രണ്ടുവര്‍ഷത്തിനു ശേഷം നെടുമ്പാശ്ശേരി എയർപോർട്ടിൽ വച്ച് പിടിയിലായി. 2020 ല്‍ ചിറയിൻകീഴ് പോലീസ് സ്റ്റേഷൻ അതിർത്തിയിൽ റിപ്പോർട്ട് ആയ വധശ്രമക്കേസിലെ രണ്ടാം പ്രതിയായ കൊല്ലം മയ്യനാട് ഫ്ലോഡേയില്‍ വീട്ടിൽ ഫർമിന്‍ ജോസഫ് മകൻ 28 വയസ്സുള്ള ഫെബിന്‍ ഫെര്‍മിന്‍ ആണ് പിടിയിലായത്.

ഇയാൾ കുറ്റകൃത്യത്തിന് ശേഷം വിദേശത്തേക്ക് ഒളിച്ചു കടന്നത് മനസ്സിലാക്കി പോലീസ് ലുക്കൗട്ട് സർക്കുലർ പുറപ്പെടുവിച്ചിരുന്നു അതനുസരിച്ച് നാട്ടിലേക്ക് രഹസ്യമായി വന്ന ഫെബിനെ നെടുമ്പാശ്ശേരി എമിഗ്രേഷനില്‍ തടഞ്ഞുവെക്കുകയായിരുന്നു. തുടർന്ന് ചിറയിൻകീഴ് പോലീസ് സ്റ്റേഷൻ സബ്ഇൻസ്പെക്ടർ ശാലു ഡിജെ ജൂനിയർ സബ്ഇൻസ്പെക്ടർ ശ്രീജിത്ത്. ബി, സി പി ഓ നൂറുൽ അമീൻ, സി.ഒ ബിനു എന്നിവരുടെ നേതൃത്വത്തിൽ നെടുമ്പാശ്ശേരിയിൽ എത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

cake tower new
LATEST NEWS
‘ഡൽഹിയിലെന്ന്’ പറഞ്ഞ് കെസിയെ കാണാൻ രമ്യ ഹരിദാസ് പാലക്കാട്ടെത്തി; അന്വേഷണ സമിതിയെ തെറ്റിദ്ധരിപ്പിച്ചതായി ആക്ഷേപം

‘ഡൽഹിയിലെന്ന്’ പറഞ്ഞ് കെസിയെ കാണാൻ രമ്യ ഹരിദാസ് പാലക്കാട്ടെത്തി; അന്വേഷണ സമിതിയെ തെറ്റിദ്ധരിപ്പിച്ചതായി ആക്ഷേപം

തിരുവനന്തപുരം: ചിറയിൻകീഴിൽ കോൺഗ്രസ് പ്രവർത്തകർ തമ്മിലുണ്ടായ കയ്യാങ്കളി അന്വേഷിക്കുന്ന കെപിസിസി...